Entertainment

'ചൂലിനെക്കുറിച്ച് ഇനിയൊരിക്കലും ട്വീറ്റില്ല'; ഹേമമാലിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് ഭർത്താവ് ധർമേന്ദ്ര

താന്‍ ചെയ്തത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇതോടൊപ്പം ധര്‍മേന്ദ്ര കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പാര്‍ലമെന്റ് മുന്നില്‍ ചൂലുമായി ഇറങ്ങിയ ഹിന്ദി ചലച്ചിത്ര നടിയും ബിജെപി എം.പിയുമായ ഹേമ മാലിനിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് ഭര്‍ത്താവും സിനിമാ താരവുമായ ധര്‍മേന്ദ്ര. ജീവിതത്തില്‍ ഭാര്യ എപ്പോഴെങ്കിലും ചൂല് പിടിച്ചിട്ടുണ്ടോ എന്ന ആളുകളുടെ ചോദ്യത്തിന് തീര്‍ച്ചയായും അവള്‍ സിനിമകളില്‍ ചൂല്‍ ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു ധര്‍മേന്ദ്രയുടെ മറുപടി.

തന്റെ ട്വീറ്റ് തെറ്റിധരിക്കപ്പെട്ടെന്നും ചൂലിനെക്കുറിച്ച് ഇനിയൊരിക്കലും ട്വീറ്റ് ചെയ്യില്ലെന്നുമാണ് ധര്‍മേന്ദ്ര പറഞ്ഞിരിക്കുന്നത്. ട്വീറ്റിനൊപ്പം കൈകൂപ്പി ഇരിക്കുന്ന ഒരു പഴയകാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. താന്‍ ചെയ്തത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇതോടൊപ്പം ധര്‍മേന്ദ്ര കുറിച്ചു.

ഹേമ മാലിനിയുടെ പാര്‍ലമെന്റ് വൃത്തിയാക്കൽ ചിത്രം പുറത്തുവന്നതിന് പിന്നാലെ ധാരാളം ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനിടയിലായിരുന്നു ധർമേന്ദ്രയുടെ ട്വീറ്റും. തീര്‍ച്ചയായും അവള്‍ സിനിമകളില്‍ ചൂല്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കണ്ടപ്പോള്‍ ആ പ്രവര്‍ത്തി ആദ്യമായി ചെയ്യുന്ന ഒരാളെ പോലെയാണ് എനിക്ക് തോന്നിയത് എന്നായിരുന്നു ആ ട്വീറ്റ്. താന്‍ ചെറുപ്പ കാലങ്ങളില്‍ അമ്മയെ സഹായിച്ചിരുന്നെന്നും ശുചിത്വം ഇഷ്ടപ്പെടുന്നുവെന്നും ധര്‍മേന്ദ്ര പറയുന്നു.

ശനിയാഴ്ചയാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഹേമ മാലിനിയും മന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിന്റെ മുന്‍വശം വൃത്തിയാക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നത്. ഇതില്‍ ഹേമ മാലിനി ചൂല് പിടിച്ച രീതിയാണ് വിമർശനങ്ങൾക്ക് കാരണമായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി