Entertainment

പാലക്കാട് കുടുംബ വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് വിദ്യാബാലന്‍

വഴിയോരത്ത് കണ്ട, താന്‍ മോഡലായെത്തിയ പരസ്യത്തിന്റെ ഹോള്‍ഡിങ് ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിദ്യ സന്തോഷം പ്രകടിപ്പിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

പാലക്കാടുള്ള കുടുംബ വീട്ടിലെത്തിയ സന്തോഷം ആരാധകരോട് പങ്കുവെച്ച് ബോളിവുഡ് നടി വിദ്യാ ബാലന്‍. പാലക്കാട് നിന്നുളള ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചിരുന്നു. വഴിയോരത്ത് കണ്ട, താന്‍ മോഡലായെത്തിയ പരസ്യത്തിന്റെ ഹോള്‍ഡിങ് ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിദ്യ സന്തോഷം പ്രകടിപ്പിച്ചത്. 

'എന്റെ നാട്ടിലും ഞാന്‍' എന്ന കുറിപ്പോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. അക്ഷയ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പരസ്യ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെ കേരളത്തിലെത്തിയ വിദ്യയ്ക്ക് ആശംസകളുമായി മലയാളി ആരാധകരുമെത്തി. മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് വിദ്യ ഏറെ പ്രിയപ്പെട്ടവളാണ്. 

പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലാണ് വിദ്യ ജനിച്ചത്. അച്ഛന്‍ പിആര്‍ ബാലന്‍, അമ്മ സരസ്വതി, സഹോദരി പ്രിയ ബാലന്‍. ചെമ്പൂരിലെ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും സെന്റ് സേവ്യേഴ്‌സ് കോളജിലുമായിരുന്നു വിദ്യയുടെ ഹൈസ്‌കൂള്‍, കോളജ് വിദ്യാഭ്യാസങ്ങള്‍. 

വിദ്യയുടെ മലയാള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ വിദ്യയായിരുന്നു മാധവിക്കുട്ടിയായി എത്തേണ്ടിയിരുന്നത്. പിന്നീട് ആ വേഷം മഞ്ജു വാര്യര്‍ ആണ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീരുവ 18 ശതമാനമായി കുറയും'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി ട്രംപ്

കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

'കോടാലിക്കൈയായി നിലകൊണ്ടയാളുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം'; വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദന്‍

'മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില'; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

ഇഗ്നോ ജനുവരി സെഷൻ പ്രവേശനം: അപേക്ഷാ തീയതി ഫെബ്രുവരി 15 വരെ നീട്ടി

SCROLL FOR NEXT