Entertainment

പിഎം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി (വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'പിഎം നരേന്ദ്ര മോദി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'പിഎം നരേന്ദ്ര മോദി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒമാംഗ് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നരേന്ദ്ര മോദിയായി വേഷമിട്ടിരിക്കുന്നത് വിവേക് ഒബ്‌റോയ് ആണ്. ചിത്രം ഏപ്രില്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. 

ഇന്ദിര ഗാന്ധിയെയും അടിയന്തരാവസ്ഥയെയും ഒക്കെ ചിത്രത്തില്‍ പ്രമേയമാക്കിയിട്ടുണ്ട്. മോദിയുടെ കുട്ടിക്കാലവും ഹിമാലയന്‍ യാത്രയും ഗുജറാത്ത് കലാപവും മുംബൈ ആക്രമണവുമെല്ലാം ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിവേക് ഒബ്രോയുടെ രൂപവുമായി മോദിയുടെ രൂപത്തിന് വലിയ സാദൃശ്യമൊന്നും തോന്നുന്നില്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവര്‍ ചേര്‍ന്ന് ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. . വിവേക് ഒബ്രോയ്ക്ക് പുറമെ, സുരേഷ് ഒബ്രോയ്, ബര്‍ഖ സെന്‍ഗുപ്ത, പ്രശാന്ത് നാരായണന്‍, ദര്‍ശന്‍ കുമാര്‍, ബൊമന്‍ ഇറാനി, സറീന വഹാബ്, മനോജ് ജോഷി, അഞ്ജന്‍ ശ്രീവാസ്തവ, കരണ്‍ പട്ടേല്‍, അക്ഷത് ആര്‍ സുജ്‌ല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം