Entertainment

പിങ്ക് ബിക്കിനിയില്‍ ബീച്ചില്‍ സ്‌കൂട്ടറോടിച്ച് പ്രിയങ്ക; ഭാര്യയെ ചേര്‍ത്തുപിടിച്ച് നിക്ക് (ചിത്രങ്ങള്‍) 

ഇല്ലാസബോട്ടില്‍ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്

സമകാലിക മലയാളം ഡെസ്ക്

മിയാമിയില്‍ ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം പിറന്നാള്‍ ആഘോഷങ്ങളിലാണ് നടി പ്രിയങ്ക ചോപ്ര. അമ്മ മധു ചോപ്രയും നടിയും പ്രിയങ്കയുടെ ബന്ധുവുമായ പരനീതി ചോപ്രയും അടക്കമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ താരദമ്പതികള്‍ക്കൊപ്പമുണ്ട്. മിയാമി ബീച്ചില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

പിങ്ക് ബിക്കിനി ധരിച്ച് വാട്ടര്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വെള്ളത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് വരുമ്പോള്‍ കിടിലന്‍ ലുക്കിലാണ് താരം. ഇല്ലാസബോട്ടില്‍ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ഭാര്യയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന നിക്കിനെ ചിത്രങ്ങളില്‍ കാണാം. 

പ്രിയങ്കയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കുചേരാനാണ് മധു ചോപ്രയും പരനീതിയും മിയാമിയില്‍ എത്തിയത്. ചുവപ്പ് നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രമണിഞ്ഞാണ് പ്രിയങ്ക ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് എത്തിയത്.അഞ്ച് നിലയുള്ള പ്രത്യേക കേക്കാണ് നിക്ക് പ്രിയങ്കയിക്കായി ഒരുക്കിയിരുന്നത്. വിവാഹശേഷമുള്ള പ്രിയങ്കയുടെ ആദ്യ പിറന്നാള്‍ എന്ന പ്രത്യേകതയും ഇത്തവണത്തെ ജന്മദിനത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

'എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം'

'എന്റെ ലോകം'; ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

ഉരുളക്കിഴങ്ങിനോടും തക്കാളിയോടും അലർജി, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് രശ്മിക

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

SCROLL FOR NEXT