Entertainment

പില്ലോ ചലഞ്ചിൽ തമന്നയും; ഹോട്ട് ലുക്ക് എന്ന് ആരാധകർ 

ചുവന്ന നിറത്തിലുള്ള ഷൂസ് കൂടി ധരിച്ച് ഹോട്ട് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19നെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിലെ പുത്തൻ ചലഞ്ചുകൾക്കായി ആവോശത്തോടെയാണ് കാത്തിരിപ്പ്. ഓരോ ദിവസവും ട്രെൻഡാകുന്ന ചലഞ്ചുകളിൽ പങ്കെടുക്കാൻ സിനിമാതാരങ്ങളടക്കം ഉത്സാഹം കാണിക്കുന്നുണ്ട്. ഇത്തരത്തിൽ വൈറലായ ഒന്നാണ് പില്ലോ ചലഞ്ച്. 

ഡ്രസ്സിന് പകരം ഒരു തലയിണ ദേഹത്തോട് ചേർത്ത് ധരിച്ച് ചിത്രമെടുക്കുകയാണ് ചലഞ്ചിൽ ചെയ്യേണ്ടത്. ക്വാറന്റൈൻ പില്ലോ ചലഞ്ചെന്ന് ഹാഷ്ടാ​ഗ് നൽകി ചിത്രം പങ്കുവയ്ക്കാവുന്നതാണ്. ഇപ്പോഴിതാ താരസുന്ദരി തമന്ന ഭാട്ടിയ ആണ് ചലഞ്ചിൽ പങ്കെടുത്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള തലയിണ കറുത്ത ബെൽറ്റ് ഉപയോ​ഗിച്ച് ശരീരത്തോട് ചെർത്തുവച്ചിരിക്കുകയാണ് താരം. ഇതിനൊപ്പം ചുവന്ന നിറത്തിലുള്ള ഷൂസ് കൂടി ധരിച്ച് ഹോട്ട് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഏഴരലക്ഷത്തിലധികം ലൈക്കുകൾ നേടിയ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ വൈറലായിക്കഴിഞ്ഞു. 

ലോക്ക്ഡൗൺ നാളിൽ തമന്ന പങ്കുവച്ച ബ്യൂട്ടി ടിപ്സിന്റെ വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. മുടിയുടെ പരിചരണത്തിന് താൻ സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി താരം വെളിപ്പെടുത്തിയത്. സവാള നീരും വെളിച്ചെണ്ണയും ഒന്നിച്ചു ചേർത്താണ് തലയിൽ പുരട്ടുന്നത്. ഇത് കൊളീജന്റെ ഉത്പാദനത്തിന് സഹായിക്കുകയും മുടിയുടെ വളർച്ചാ വേഗം കൂട്ടുകയും ചെയ്യും. ഒപ്പം കോശങ്ങൾക്ക് ശക്തി പകരുകയും മുടികൊഴിച്ചിൽ ശമിക്കുമെന്നും താരം അവകാശപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, അയാള്‍ ഗുരുവിനെക്കാള്‍ മഹാനെന്ന് പറയുന്നത് കമ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ല; ഭരണം മാറണമെന്ന് സച്ചിദാന്ദന്‍

അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്‍

ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍, പ്രതിദിനം അയച്ചത് 6000 രൂപ; ശബരിമലയിലെ ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം

പേട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും വില്ലന്‍ ഞാന്‍; ആവേശം 2 അടുത്ത വര്‍ഷം; വെളിപ്പെടുത്തി താരം

മോദിയെ കാണാനുള്ള കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ ആര്‍ ശ്രീലേഖയില്ല, യാത്ര തനിച്ച് വിമാനത്തില്‍

SCROLL FOR NEXT