Entertainment

പുതിയ ചിത്രത്തിലഭിനയിക്കാന്‍ കയ്യിലെ ടാറ്റു മായ്ക്കുന്ന സൗബിന്‍: തരംഗമായി വീഡിയോ

ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന് വേണ്ടി കയ്യിലെ ടാറ്റൂ മായ്ച്ച് കളയുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ലച്ചിത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. ഏത് തരത്തിലുള്ള കഥാപാത്രമാണെങ്കിലും അത് ഈ താരത്തിന്റെ കയ്യില്‍ ഭദ്രമാണ്. ഏറെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം പ്രേഷകരുടെ മനസില്‍ ഇടം നേടിയതും. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന് വേണ്ടി കയ്യിലെ ടാറ്റൂ മായ്ച്ച് കളയുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

ഗപ്പി സംവിധായകന്‍ ജോണ്‍ പോളിന്റെ അടുത്ത സംവിധാന സംരംഭമായ അമ്പിളിയില്‍ ടൈറ്റില്‍ വേഷത്തിലാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. ടാറ്റു മേക്കപ്പിട്ട് മറയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെയാണ് സൗബിന്‍ പുറത്ത് വിട്ടത്.  ശരീരത്തിലെ നിറത്തോട് ഇണങ്ങുന്ന മേക്കപ്പ് ഇട്ട് ടാറ്റു മറയ്ക്കുകയാണ് സൗബിന്‍ ചെയ്തിരിക്കുന്നത്.

നസ്രിയ നസീമിന്റെ സഹോദരന്‍ നവിന്‍ നസീം പുതുമുഖം തന്‍വി റാം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടുക്കി, ബെംഗലൂരു, ലഡാക്ക്,ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ റിലിസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പുറത്ത് വിട്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍