Entertainment

പുതിയ നിര്‍മ്മാണ കമ്പനിയുമായി പൃഥ്വി: സുപ്രിയയുടെയും പൃഥ്വിയുടെയും സ്വപ്‌ന സാക്ഷാത്ക്കാരം

തന്റെ ഭാര്യ സുപ്രിയയോടൊപ്പമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേര് നല്‍കിയ പുതിയ കമ്പനി തുടങ്ങുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഗസ്റ്റ് സിനിമാസില്‍ നിന്ന് വിട്ട് പുതിയ സിനിമാ കമ്പനിയുമായി പൃഥ്വിരാജ് എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങളെയെല്ലാം യാഥാര്‍ഥ്യമാക്കിക്കൊണ്ട് പുതിയ നിര്‍മ്മാണ കമ്പനിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടന്‍.

തന്റെ ഭാര്യ സുപ്രിയയോടൊപ്പമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേര് നല്‍കിയ പുതിയ കമ്പനി തുടങ്ങുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. 'ഇതാണ് സുപ്രിയയുമായി ചേര്‍ന്ന് ഞാന്‍ കണ്ട ഒരു വര്‍ഷത്തെ സ്വപ്നം' എന്ന കുറിപ്പോടു കൂടിയാണ് പുതിയ നിര്‍മ്മാണ കമ്പനി പൃഥ്വി ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

സിനിമയാണ് തങ്ങള്‍ക്കെല്ലാം... ജീവിതം തന്ന സിനിമയ്ക്ക് തങ്ങളുടേതായി എന്തെങ്കിലും തിരിച്ചും നല്‍കണമെന്ന ശ്രമം. ഏറ്റവും നല്ല സിനിമകള്‍ നിര്‍മ്മിച്ചു നല്‍കി സിനിമയ്ക്ക് തന്നെ അഭിമാനമായ പ്രോജക്ടുകളാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പൃഥ്വി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ സ്വപ്നമെന്നു പറഞ്ഞെങ്കിലും എന്തിന് ഒരു വര്‍ഷം എന്നതു പിന്നീട് വ്യക്തമാക്കാമെന്നും പൃഥ്വി പറയുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ തുടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അടുത്തതായി വരുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുമെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.

അതേസമയം പൃഥ്വിയുടെ തന്നെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രത്തില്‍ പൃഥ്വിരാജ് ശാസ്ത്രജ്ഞന്‍ ആയി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ പൃഥ്വി ഇതിനെക്കുറിച്ച് യാതൊന്നും സ്ഥിരീകരിച്ചിട്ടില്ല. 100 ഡേയ്‌സ് ഓഫ് ലവ് സംവിധാനം ചെയ്ത ജെനസ് മുഹമ്മദിന്റെ ചിത്രത്തിലാണ് പൃഥ്വിരാജ് ഈ വേഷപകര്‍ച്ചയില്‍ എത്തുന്നത്. 9 എന്നാണ് ചിത്രത്തിന്റെ പേര് എന്നുമാണ് പുറത്തുവരുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം