Entertainment

പുതുമുഖങ്ങളെ ഇതിലേ, നിങ്ങളുടെ സിനിമകള്‍ നിര്‍മിക്കാന്‍ മാത്രമായി ഒരു ബാനര്‍; ഞെട്ടിച്ച് വിജയ് ബാബു, ആദ്യ ചിത്രം പ്രഖ്യാപിച്ചു

നവാഗതനായ ജോണ്‍ മന്ത്രിക്കലിന്റെ ജനമൈത്രിയാണ് ആദ്യ ചിത്രം

സമകാലിക മലയാളം ഡെസ്ക്


പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ സംരംഭവുമായി നിര്‍മാതാവ് വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ കീഴിലാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ് എന്ന് ബാനറിലാണ് വിജയ് ബാബു നവാഗതരുടെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുക. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയ് പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരം അറിയിച്ചത്.

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിന്റെ കീഴില്‍ ആദ്യ ചിത്രവും പ്രഖ്യാപിച്ചു. നവാഗതനായ ജോണ്‍ മന്ത്രിക്കലിന്റെ ജനമൈത്രിയാണ് ആദ്യ ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലൂടെ സിനിമയിലേക്ക് അരങ്ങേറുന്ന പത്താമത്തെ സംവിധായകനാണ് ജോണ്‍. പുതിയ സംരംഭത്തിലൂടെ സിനിമയെ സ്‌നേഹിക്കുന്ന കഴിവുറ്റ പുതുമുഖങ്ങളെ സിനിമയിലേക്ക് എത്തിക്കാനാണ് വിജയ് ബാബുവിന്റെ ശ്രമം. 

സിനിമ താരം സത്യന്റെ ജീവിതം പറയുന്ന സിനിമയാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്നത്. ജയസൂര്യയാണ് സത്യനായി എത്തുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റാണ് ഇതെന്നാണ് വിജയ് ബാബു പറയുന്നത്. കൂടാതെ ഗാംങ്‌സ് ഓഫ് ബന്തടുക്ക എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതിന് പുറമെയാണ് പുതുമുഖങ്ങള്‍ക്ക് വേണ്ടി വിജയ് ബാബു പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT