Entertainment

'പുലിമുരുകനും മധുരരാജയും ഉണ്ടാക്കാന്‍ നല്ലപാടാണ്, അല്ലാതെ അവരുടെപോലെ സേഫ് സോണ്‍ കപടതയല്ല'; വിമര്‍ശനവുമായി ഹരീഷ് പേരടി

ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത്

സമകാലിക മലയാളം ഡെസ്ക്

ലച്ചിത്ര മേളകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. അന്യഭാഷ സിനിമകളിലെ കഥാപാത്രത്തെയും കഥാപരിസരത്തെയും നമ്മുടെ തെങ്ങില്‍ തോപ്പിലേക്ക് പറിച്ചുനട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ചലച്ചിത്ര മേളകളില്‍ ഇടം കിട്ടുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്. അതൊരു ഞാണിന്മേല്‍ കളിയാണ് അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോണ്‍ കപടതയല്ലെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം... നീപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും ചലച്ചിത്രമേളകളില്‍ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നതെന്നും ഹരീഷ് പേരടി ചോദിക്കുന്നു. 

ഹരീഷ് പേരടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

SFI, Dyfi,Cpm എന്നി സംഘടനകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു... എന്തിന് മേല്‍ശാന്തിയെ നിയമിക്കാന്‍ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു... അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം ... അല്ലെങ്കില്‍ ഇതുപോലെയുള്ള ചലച്ചിത്ര മേളകള്‍ നമ്മള്‍ സഹിക്കേണ്ടി വരും... ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത് .. കച്ചവട സിനിമകളില്‍ അഭിനയിക്കുന്ന ഒരാള്‍ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്... അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരന്‍ കാണുന്ന തിയ്യറ്റര്‍ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിന്‍മേല്‍ കളിയാണ്... അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോണ്‍ കപടതയല്ലാ... കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം... നീപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും ചലച്ചിത്രമേളകളില്‍ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത് ... നികുതി കൊടുക്കുന്ന ഞങ്ങള്‍ സാധാരണക്കാര്‍ പറയുന്നു ... കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക... സിനിമയെ സ്‌നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവര്‍ക്ക് അവസരം നല്‍കുക ... സിനിമയുണ്ടാക്കാന്‍ മാത്രമല്ല അത് തിരഞ്ഞെടുക്കാനും...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ'; പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി

വീണ്ടും ആക്രമണം; ഐലന്‍ഡ് എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം; അക്രമി പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

SCROLL FOR NEXT