Entertainment

'പെണ്‍കുട്ടികളെ ഇങ്ങനെയേ രക്ഷിക്കാന്‍ കഴിയൂ'; സ്വകാര്യഭാഗങ്ങള്‍ ഗോദ്‌റേജിന്റെ താഴിട്ട് പൂട്ടി രാഖി സാവന്തിന്റെ ഡാന്‍സ് (വീഡിയോ) 

ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സ്ത്രീകള്‍ ധൈര്യപൂര്‍വ്വം തുറന്ന് സംസാരിക്കുന്നൊരു കാലത്താണ് ഇങ്ങനെ അപമാനകരമായി രാഖി പെരുമാറുന്നതെന്നും

Author : സമകാലിക മലയാളം ഡെസ്ക്

പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരേ ഒരു വഴിയേ ഉള്ളൂ എന്നാണ് രാഖി സാവന്ത് പറയുന്നത്. തന്റെ ഉള്ളിലെ ശാസ്ത്രജ്ഞ കണ്ടെത്തിയ മാര്‍ഗ്ഗം സമൂഹമാധ്യമത്തില്‍ രാഖി പങ്കുവയ്ക്കുകയും ചെയ്തതോടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നാടകം കളിക്കാതെ പോകൂ എന്നായിരുന്നു പലരും പ്രതികരിച്ചത്. 

 അരക്കെട്ടില്‍ ചങ്ങല ചുറ്റി സ്വകാര്യഭാഗങ്ങളിലേക്ക് ഗോദറേജിന്റെ താഴിട്ട് പൂട്ടിയാണ് രാഖിയുടെ 'പ്രതിരോധ ഡാന്‍സ്'. പെണ്‍കുട്ടികള്‍ക്ക് രക്ഷപെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന രാഖിയുടെ കണ്ടെത്തല്‍ സ്ത്രീകളെ പരിഹസിക്കുന്നതാണെന്നും പലരും അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സ്ത്രീകള്‍ ധൈര്യപൂര്‍വ്വം തുറന്ന് സംസാരിക്കുന്നൊരു കാലത്താണ് ഇങ്ങനെ അപമാനകരമായി രാഖി പെരുമാറുന്നതെന്നും സ്ത്രീകള്‍ തന്നെ അഭിപ്രായപ്പെട്ടു.

നാനാ പടേക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ച തനുശ്രീ ദത്ത ലെസ്ബിയനാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാഖിയുടെ ആരോപണം. തനുശ്രീ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും രാഖി സാവന്ത് അവകാശപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി