Entertainment

പേടിക്കാന്‍ തയാറായിക്കോളൂ.. കൃത്യം ഇരുപത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവള്‍ വീണ്ടുമെത്തുന്നു: ആകാശഗംഗയുമായി വിനയന്‍ വീണ്ടും

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ആകാശഗംഗയില്‍ ദിവ്യ ഉണ്ണിയായരുന്നു യക്ഷിയുടെ വേഷത്തില്‍ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഭയവും തമാശയും കൂട്ടിയിണക്കി വിനയന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ 150 ദിവസത്തോളമാണ് ഓടിയത്. 'അവളാ ആവിയാ' എന്ന പേരില്‍ ഈ ചിത്രം തമിഴിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ഇപ്പോള്‍ ആകാശഗംഗയുടെ രണ്ടാംഭാഗം എടുക്കാന്‍ ഒരുങ്ങുകയാണ് വിനയന്‍.

ഇതിന്റെ രണ്ടാം ഭാഗം എടുക്കുകയാണെന്നും ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുമെന്നും കാണിച്ച് വിനയന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നു എന്ന വിവരവും വിനയന്‍ ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ആകാശഗംഗയില്‍ ദിവ്യ ഉണ്ണിയായരുന്നു യക്ഷിയുടെ വേഷത്തില്‍ എത്തിയത്. റിയാസ് ഹസ്സന്‍, മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, ജഗതി, മയൂരി, സുകുമാരി, കല്‍പ്പന, രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. അന്തരിച്ച നടി മയൂരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോയ് മാത്യുവിന് പിന്തുണ ലഭിച്ചില്ല, അവസാന നിമിഷം വരെ ബ്ലെസി പരിഗണനയില്‍, കല്‍പ്പറ്റയെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി

കാസർകോട് സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ ഒഴിവുകൾ; വനിതകൾക്ക് അപേക്ഷിക്കാം

'കൂടുതല്‍ സുരക്ഷ വേണ്ട'; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

കഴുകി വീണ്ടും ഉപയോഗിക്കരുത്; അടുക്കളയിൽ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങൾ

ചുവരുകള്‍ക്കപ്പുറം വന്യതയുടെ ഭംഗി; ഗവിയിലും സൂര്യനെല്ലിയിലും 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' ഒരുക്കി കെഎഫ്ഡിസി