Entertainment

പേരക്കുട്ടിക്കൊപ്പം തലൈവര്‍; നിഷ്‌കളങ്കമായ ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സന്തോഷ് ശിവന്‍ 

പേരക്കുട്ടിയെ മടിയില്‍ ഇരുത്തിയുള്ള രജനീകാന്തിന്റെ ചിത്രമാണ് സന്തോഷ് പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് രജനീകാന്ത്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ദര്‍ബാറിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സന്തോഷ് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

പേരക്കുട്ടിയെ മടിയില്‍ ഇരുത്തിയുള്ള രജനീകാന്തിന്റെ ചിത്രമാണ് സന്തോഷ് പങ്കുവച്ചത്. നിഷ്‌കളങ്കതയുടെ ഏറ്റവും നല്ല ഉദ്ദാഹരണം എന്ന് കുറിച്ചാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മോണിറ്റര്‍ നോക്കിനില്‍ക്കുമ്പോള്‍ പകര്‍ത്തിയതാണ് ചിത്രം. 

1992ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം തലപതിയുടെ ക്യാമറ ചെയ്തതിന് ശേഷം പിന്നെ ദര്‍ബാറിലാണ് സന്തോഷ് താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. രജനി പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയിൽ നയൻതാരയാണ് നായിക. അടുത്തവര്‍ഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ