Entertainment

പോണ്‍ താരത്തിനൊപ്പം ചിത്രം; യോഗി ബാബുവിന്റെ പുതിയ സിനിമയ്ക്ക് വക്കീല്‍ നോട്ടീസ്

യോഗി ബാബു പ്രധാനവേഷത്തിലെത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിവാദവും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: യോഗി ബാബു പ്രധാനവേഷത്തിലെത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിവാദവും. 
സിനിമയുടെ പോസ്റ്ററില്‍ തന്നെ അപമാനിച്ചുവെന്നാരോപിച്ച് ചിത്രത്തിനെതിരേ നിയമനടപടി സ്വീകരിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ.

യോഗി ബാബു പ്രധാനവേഷത്തിലെത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രത്തോടൊപ്പം നിത്യാനന്ദയുടെ ചിത്രം ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. പോസ്റ്ററില്‍ നിന്ന് തന്റെ ചിത്രം നീക്കം ചെയ്ത് യോഗി ബാബുവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മാപ്പ് പറയണമെന്നാണ് നിത്യാനന്ദയുടെ ആവശ്യം. 

നിത്യാനന്ദയുടെ ചിത്രം പോണ്‍ താരത്തിനൊപ്പം നല്‍കിയതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണെന്നും ഇത് നിത്യാനന്ദ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും തമിഴ്‌നാട് ശിവസേന ഘടകം നേരത്തെ ആരോപിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിനെതിരേ ശിവസേന സംസ്ഥാന പ്രസിഡന്റ് എ സെല്‍വമാണ് പരാതി നല്‍കിയിരിക്കുന്നത്. ഭൂരിപക്ഷം ഹിന്ദുക്കളുടെയും മത വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

കോമഡി ചിത്രമായ പപ്പിയില്‍ യുവനടന്‍ വരുണ്‍ യോഗി ബാബുവിനൊപ്പം വേഷമിടുന്നു. വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇെ്രെസ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT