Entertainment

പോത്തേട്ടന്‍സ് ബ്രില്യന്‍സ് അങ്ങ് ബോളിവുഡിലും സംസാരവിഷയം; കയ്യടി, പ്രശംസ

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമാണ് രംഗത്തെത്തിയിരിക്കുന്നത്  

Author : സമകാലിക മലയാളം ഡെസ്ക്

ളിതമായ ആഖ്യാനരീതി കൊണ്ട് നിരൂപണ പ്രശംസ നേടിയെടുത്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. നടന്‍ ഫഹദ് ഫാസിലിന്റെ അഭിയനമികവിന് ഒപ്പം സംവിധാനവൈദഗ്ധ്യവും ഈ ചിത്രവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ചിത്രത്തിലെ സൂക്ഷ്മാംശങ്ങള്‍ ഇന്നും ഇഴകീറി പഠിക്കുന്നവരുണ്ട്. ആസ്വാദകരും കാഴ്ചക്കാരും ആ മികവിനെ പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്നു വിളിച്ചു. പിന്നീടെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലും പ്രേക്ഷകര്‍ ആ സംവിധായക മികവ് കണ്ടു. ഇപ്പോള്‍ ബോളിവുഡും ആ മികവിനെ വാഴ്ത്തുകയാണ്. 

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമാണ്. 

''ഇതിനേക്കാള്‍ മികച്ച ഒരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും പുതിയ കാര്യങ്ങള്‍ ഞാനിതില്‍ കണ്ടെത്തുകയാണ്. ശരാശരി നിലവാരത്തിലുള്ള ചിത്രങ്ങള്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ വളരെ ഉയരത്തിലാണ് നില്‍ക്കുന്നത്. ഒരു അളവുകോലിനെക്കുറിച്ച് അവ ഓര്‍മപ്പെടുത്തുന്നു.'- സുരേഷ് ത്രിവേണി ട്വിറ്ററില്‍ കുറിച്ചു.

സുരേഷ് ത്രിവേണിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജോയ് നമ്പ്യാര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ ചിത്രത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും എത്ര തവണ വേണമെങ്കിലും കാണാനാകുന്ന ഈ ചിത്രം അതിഗംഭീരമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT