Entertainment

‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും’; പരിഹസിച്ചയാൾക്ക് അജു വർഗീസ് നൽകിയ മറുപടി വൈറൽ

ഫെയ്സ്ബുക്കിൽ തന്നെ പരിഹസിച്ച വിമർശകന് പുഞ്ചിരി കലർന്ന മറുപടിയുമായി അജു വർഗീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫെയ്സ്ബുക്കിൽ തന്നെ പരിഹസിച്ച വിമർശകന് പുഞ്ചിരി കലർന്ന മറുപടിയുമായി അജു വർഗീസ്. മോഹൻലാൽ– ശ്രീനിവാസൻ ടീം അനശ്വരമാക്കിയ ദാസന്‍റേയും വിജയന്‍റേയും ആരും കാണാത്ത ചിത്രം ഫെയ്സ്ബുക്കിലൂടെ അജു പങ്കുവച്ചിരുന്നു. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ആരും കാണാത്ത ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

ദാസനേയും വിജയനേയും പോലെ അജു വർഗീസും നിവിന്‍ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകർ മറുപടിയായി പറഞ്ഞു. അതിനിടെയാണ് അജുവിന് നേരെ വിമർശന കമന്റ് വന്നത്. 

‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും’ഇങ്ങനെയായിരുന്നു കമന്റ്. സ്മൈലി നൽകിയായിരുന്നു അജു ഈ വിമർശകന് മറുപടി നൽകിയത്. ഇങ്ങനെയുള്ളവർക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകർ പറഞ്ഞു. അജുവിനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തു വരുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന