Entertainment

'പോയി...'; സങ്കടക്കടല്‍ നെഞ്ചിലടക്കി പൃഥ്വിരാജ്

മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ കൂട്ടുകെട്ടില്‍ ഒന്നായിരുന്നു സച്ചിയും നടന്‍ പൃഥ്വിരാജും തമ്മിലുണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ കൂട്ടുകെട്ടില്‍ ഒന്നായിരുന്നു സച്ചിയും നടന്‍ പൃഥ്വിരാജും തമ്മിലുണ്ടായിരുന്നത്. സേതുവിനൊപ്പം എഴുതിയ ആദ്യ തിരക്കഥയായ ചോക്ലേറ്റ് മുതല്‍ അവസാന ചിത്രം അയ്യപ്പനും കോശിയും വരെ പൃഥ്വിക്കൊപ്പം ഒന്നിച്ച എല്ലാ ചിത്രങ്ങളും സച്ചിക്ക് ഹിറ്റുകള്‍ സമ്മാനിച്ചു. 

റോബിന്‍ ഹുഡ്,അനാര്‍ക്കലി, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും; ഒരുമിച്ച എല്ലാ ചിത്രങ്ങളും ഹിറ്റ്. ആദ്യം സംവിധാനം ചെയ്ത ചിത്രത്തില്‍ സച്ചി നായകനായി തെരഞ്ഞെടുത്തത് പൃഥ്വിയെ. ഡ്രൈവിങ് ലൈസന്‍സില്‍ വീണ്ടും പൃഥ്വിക്കൊപ്പം. 2020ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അയ്യപ്പനും കോശിയും. സച്ചിയുടെ വിയോഗം 'പോയി' എന്ന ഒറ്റവാക്കില്‍ പങ്കുവച്ചിരിക്കുയാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍. 

പൃഥ്വിരാജിനെ നായകനാക്കി സച്ചി മറ്റൊരു സിനിമ കൂടി പ്രഖ്യാപിച്ചിരുന്നു. സച്ചിയുടെ കയ്യിലുള്ള ഏത് തിരക്കഥയിലാണെങ്കിലും താന്‍ അഭിനയിക്കും എന്ന് മുന്‍പ് പൃഥ്വി പറഞ്ഞിരുന്നു. പൃഥ്വിരാജും ബിജു മേനോനും ആശുപത്രിയിലെത്തി സച്ചിയെ കണ്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ശനിയാഴ്ച രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; അട്ടപ്പാടിയിലെ 2 കുട്ടികള്‍ ആശുപത്രിയില്‍

യുഎസ്എ നോക്കൗട്ടില്‍; രണ്ടടിയില്‍ സോക്കറൂസിനെ വീഴ്ത്തി

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം