Entertainment

പ്രണയം വീണ്ടും പൂത്തുലയുന്നോ? റാണാ ദഗ്ഗുബട്ടിയും തൃഷയും ഒന്നിക്കുന്നു

ദീര്‍ഘകാല സൗഹൃദത്തിന് ശേഷം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിയുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ബ്രേക്കപ്പിന് പിന്നാലെ തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചനകള്‍. ആര്യയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ ഇരുവരും കമന്റുകളുമായി സജീവമായതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും സജീവമായത്.

സയേഷയെ വിവാഹം കഴിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച ആര്യയ്ക്ക് 'മച്ചാ, അഭിനന്ദനങ്ങള്‍, ഒറ്റയ്ക്കുള്ള അവസാനത്തെ വാലന്റൈന്‍ ദിനാശംസകള്‍' എന്നായിരുന്നു റാണ ആശംസിച്ചത്. ഇതിന് തൊട്ട് പിന്നാലെ തൃഷയും ട്വീറ്റുമായെത്തി.

'അവസാനം അത് സംഭവിച്ചു, രണ്ടാള്‍ക്കും ആശംസകള്‍' എന്ന് തൃഷ കുറിച്ചതിന് പിന്നാലെ റാണയെ മെന്‍ഷന്‍ ചെയ്ത് 'താങ്ക്യു, നിങ്ങളുടേതിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആര്യയുടെ മറുപടി.

ദീര്‍ഘകാല സൗഹൃദത്തിന് ശേഷം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിയുകയായിരുന്നു. കരണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരണില്‍' റാണ ഈ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. പിരിഞ്ഞ കാര്യവും റാണ തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

SCROLL FOR NEXT