Entertainment

പ്രണയത്തെ പ്രണയിപ്പിച്ചത് ഈ സിനിമയെന്ന് സുപ്രിയ, ഫസ്റ്റ് ഡേറ്റിന് കണ്ട ചിത്രമെന്ന് പൂര്‍ണിമയും  

പ്രണയവും വിരഹവുമൊക്കെ അത്രമേല്‍ തീവ്രതയോടെ മണിരത്‌നം അവതരിപ്പിച്ച ഈ സിനിമ 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകമനസ്സുകളില്‍ നിറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാര്‍ത്തിക്കും ശക്തിയും അവരുടെ തീവ്ര പ്രമണയവും ഇന്നും പ്രേക്ഷകഹൃദയങ്ങളില്‍ മായാതെനില്‍ക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിച്ച വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ ഒന്നായി അലൈപായുതേ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രണയവും വിരഹവുമൊക്കെ അത്രമേല്‍ തീവ്രതയോടെ മണിരത്‌നം അവതരിപ്പിച്ച ഈ സിനിമ 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകമനസ്സുകളില്‍ നിറയുന്നു. 

നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് തന്റെ ജീവിത്തിത്തില്‍ ഈ സിനിമ ഉണ്ടാക്കിയ മാറ്റം കുറിച്ചത്. സിനിമ റിലീസ് ചെയ്തിച്ച് 20 വര്‍ഷമായെന്ന് ആശ്ചര്യത്തോടെ ഓര്‍ക്കുന്ന സുപ്രിയ ഈ സിനിമ കണ്ടാണ് താന്‍ പ്രണയമെന്ന വികാരത്തെ പ്രണയിച്ചുതുടങ്ങിയതെന്നാണ് കുറിച്ചിരിക്കുന്നത്. 

സുപ്രിയയുടെ പോസ്റ്റിന് കമന്റുമായി ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂര്‍ണിമയും എത്തി. ഈ സിനിമയ്ക്ക് എല്ലാവരുടെയും മനസ്സില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് പറയുന്ന പൂര്‍ണിമ താനും ഇന്ദ്രനും ആദ്യ ഡേറ്റില്‍ കണ്ട സിനിമയാണ് ഇതെന്നും ഓര്‍മ്മിച്ചു. ഇന്ദ്രജിത്ത് പോപ്പ്‌കോണ്‍ പങ്കുവയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞത് അന്നാണെന്നോരു രസകരമായ കാര്യവും പൂര്‍ണിമ ഇവിടെ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്