Entertainment

പ്രണവ് മോഹന്‍ലാലിന് കാമുകിയെത്തേടി അരുണ്‍ ഗോപി

ആദിയില്‍ നിന്നും വ്യത്യസ്തമായി പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കുന്നതെന്നും അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ജിത്തു ജോസഫ് ചിത്രം ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നുവെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്നിരുന്നു. അരുണ്‍ ഗോപിയുടെ ചിത്രത്താലാണ് പ്രണവ് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. പ്രണവിന്റെ ആദ്യ ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ ഇത് ഒരു പ്രണയചിത്രം ആണെന്നാണ് സൂചന.

തന്റെ പുതിയ ചിത്രത്തിലേക്ക് നായികയായി അഭിനയിക്കാന്‍ ആളെ വേണമെന്ന് അറിയിച്ച് കൊണ്ട് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ നിന്നാണ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നായികയെ കണ്ടെത്താനായി മാര്‍ച്ച് 22, 23 തീയതികളില്‍ ദുബായില്‍ വെച്ച് ഓഡീഷന്‍ നടത്തുന്നുണ്ടെന്ന വിവരമാണ് അദ്ദേഹം ഇപ്പോള്‍ പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്.

ആദിയില്‍ നിന്നും വ്യത്യസ്തമായി പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കുന്നതെന്നും അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. 
ഓഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖമായിരിക്കും പ്രണവിന്റെ നായികയായി എത്തുകയെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന്റെ നിര്‍മ്മാതാവും ടോമിച്ചന്‍ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുമെന്ന വിവരം ടോമിച്ചന്‍ നേരത്തേ അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍