Entertainment

പ്രഭാസ് ചിത്രം സാഹോ ഇന്റര്‍നെറ്റില്‍; വ്യാജ പതിപ്പ് ഇറങ്ങിയത് റിലീസിനു തൊട്ടുപിന്നാലെ

പ്രഭാസ് ചിത്രം സാഹോ ഇന്റര്‍നെറ്റില്‍; വ്യാജ പതിപ്പ് ഇറങ്ങിയത് റിലീസിനു തൊട്ടുപിന്നാലെ

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ തീയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. സിനിമകളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതില്‍ കുപ്രസിദ്ധരായ തമിള്‍ റോക്കേഴ്‌സ് തന്നെയാണ് സാഹോയ്ക്കും വില്ലനായിരിക്കുന്നത്. 

ഇന്നു രാവിലെയാണ് പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷങ്ങളില്‍ എത്തുന്ന സാഹോ തിയറ്ററുകളില്‍ എത്തിയത്. വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സാഹോ ബാഹുബലിയുടെ റെക്കോഡ് തകര്‍ക്കുമെന്ന് പ്രഭാസ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രതീക്ഷകളുടെയെല്ലാം കടക്കല്‍ കത്തിവച്ചാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഡൗണ്‍ലോഡ് ലിങ്കുകള്‍ ഏതു വിധേയനും തടയാനുള്ള ശ്രമത്തിലാണ് സാഹോയുടെ അണിയറപ്രവര്‍ത്തകര്‍. ഇതിനായി ഔദ്യോഗിക ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്. 

തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് സാഹോ ഒരേസമയം റിലീസ് ചെയ്തത്. തിയറ്ററുകളില്‍നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു