Entertainment

പ്രമുഖ നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

1981ല്‍ അഭിനയം തുടങ്ങിയ രാജശേഖര്‍ റോബര്‍ട്ട് ആശീര്‍വാദത്തോടൊപ്പം ചേര്‍ന്നാണ് സംവിധാനത്തില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് പറവൈകൾ പലവിതം, മനസുക്കുൾ മതപ്പ്, ചിന്ന പൂവേ മെല്ലേ പേശ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി.

സിനിമയില്‍ തിരകഥാകൃത്തായും ഛായാഗ്രാഹകനായും രാജശേഖര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സീരിയലുകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി