Entertainment

പ്രമുഖ പോൺ താരത്തിനെതിരെ പീഡന ആരോപണവുമായി യുവതികൾ; 90 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

2014- 19 കാലഘട്ടങ്ങളിലാണ് സ്ത്രീകളെ ആക്രമിക്കുന്നത്. 25 നും 46നും ഇടയില്‍ പ്രായമായവരാണ് പരാതിക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മേരിക്കൻ പോൺ താരം റോൺ ജെറെമിക്കെതിരെ പീഡനാരോപണവുമായി യുവതികൾ രം​ഗത്ത്. മൂന്ന് യുവതികളാണ് 67 കാരനായ താരത്തിനെതിരെ ആരോപണം ഉന്നയിച്ചത്. മൂന്നു പേരെ ബലാത്സം​ഗം ചെയ്തുവെന്നും നാലാമത്തെയാളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. റോണിന് എതിരെ നേരത്തേയും ആരോപണം ഉയർന്നിട്ടുണ്ട്.

2014- 19 കാലഘട്ടങ്ങളിലാണ് സ്ത്രീകളെ ആക്രമിക്കുന്നത്. 25 നും 46നും ഇടയില്‍ പ്രായമായവരാണ് പരാതിക്കാര്‍. കുറ്റം തെളിഞ്ഞാല്‍ 90 വര്‍ഷം വരെ ജെറെമിക്ക് തടവു ശിക്ഷ ലഭിക്കും. എന്നാല്‍ ആരോപണങ്ങളെല്ലാം റോണ്‍ തള്ളി. ജെറെമി ഒരു പോൺ താരമായിരുന്നെങ്കിലും  ഒരു ബലാത്സം​ഗ വീരനല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്.  40 വർഷത്തോളം അദ്ദേ​ഹം പോൺ സിനിമയിൽ  അഭിനയിച്ചു. ചുരുങ്ങിയത് 4000 യുവതികളുമായെങ്കിലും അദ്ദേഹം ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും. അവരിൽ പലരും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. 2016 ലും ജെറെമിക്കെതിരെ പീഡന ആരോപണം ഉയർന്നിരുന്നു. എന്നാൽ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് തള്ളിപ്പോവുകയായിരുന്നു.

റൊണാൾഡ്‌ ജെറെമി ഹയാട്ട് എന്ന ജെറെമി 1970 കൾ മുതൽ പോൺ സിനിമകളിൽ സജീവമാണ്. അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്‍വെ നാടകങ്ങളിലൂടെയാണ് അഭിനയത്ത് എത്തി. പിന്നീട് പോൺ സിനിമകൾ വേഷമിട്ടു തുടങ്ങി. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പോൺ താരങ്ങളിൽ ഒരാളായ ജെറെമിക്ക് ചുരുങ്ങിയത് ആറു മില്യൺ ഡോളറിന്റെയെങ്കിലും ആസ്തിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT