Entertainment

പ്രമുഖ സീരിയല്‍ നടി പ്രീത പ്രദീപ് വിവാഹിതയായി; ചിത്രങ്ങള്‍

ഡിഗ്രിക്ക് ഒന്നിച്ചു പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സീരിയല്‍ താരം പ്രീത പ്രദീപ് വിവാഹിതയായി. വിവേക്.വി.നായര്‍ ആണ് വരന്‍. 2019 ആഗസ്റ്റ് 25ന് ആയിരുന്നു വിവാഹം.

ടെക്‌നോപാര്‍ക്കില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഫിനാന്‍സ് മാനേജര്‍ ആണ് വിവേക്. ഡിഗ്രിക്ക് ഒന്നിച്ചു പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. വിവേകിന്റെ പ്രെപ്പോസല്‍ പ്രീത വീട്ടില്‍ അറിയിച്ചു. അവരും സമ്മതം അറിയിച്ചതോടെ 2018 ഡിസംബറില്‍ നിശ്ചയം നടന്നു.


തിരുവനന്തപുരം സ്വദേശികളായ പ്രദീപ് കുമാര്‍, ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് പ്രീത. മൂന്നുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധ നേടിയത്.


ഇപ്പോള്‍ മഴവില്‍ മനോരമയിലെ മറുതീരം തേടി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സീരിയല്‍  മേഖലയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.


നര്‍ത്തിക, അവതാരക എന്ന നിലയിലും പ്രീത ശ്രദ്ധ നേടിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീന്‍, പടയോട്ടം, അലമാര, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍