Entertainment

പ്രശസ്ത തമിഴ് നടന്‍ ബാലാ സിങ് അന്തരിച്ചു

പ്രശസ്ത തമിഴ് നടന്‍ ബാലാ സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ചെന്നൈയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ബാലാ സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ചെന്നൈയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വിരുമാണ്ടി, ഇന്ത്യന്‍, പുതുപ്പേട്ടൈ, സാമി തുടങ്ങി നിരവധി സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ ശേഷം നാടക നടനായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം, മലമുകളിലെ ദൈവം എന്ന മലയാള ചിത്രത്തില്‍ കൂടിയാണ് സിനിമാ രംഗത്തേത്ത് കടന്നുവന്നത്. ഉയരും ഞാന്‍ നാടാകെ, ജംഗിള്‍ ബോയ്, തടവറയിലെ രാജകുമാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 1995ല്‍ പുറത്തിറങ്ങിയ അവതാരമാണ് തമിഴിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. 2004ല്‍ കേരള ഹൗസ് ഉടന്‍ വില്‍പനക്ക്, 2008ല്‍ മുല്ല എന്നീ മലയള ചിത്രങ്ങളിലും അഭിനയിച്ചു.  2019ല്‍ പുറത്തിറങ്ങിയ ആര്യയുടെ മഗാമുനിയാണ് അവസാന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT