Entertainment

പ്രശസ്ത നടന്‍ ചാഡ് വിക്ക് ബോസ്മന്‍ അന്തരിച്ചു

ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മന്‍ ജനപ്രീതിയാര്‍ജ്ജിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ഹോളിവുഡ് നടന്‍ ചാഡ് വിക്ക് ബോസ്മന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മന്‍ ജനപ്രീതിയാര്‍ജ്ജിച്ചത്. വയറ്റിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നു.

ദി എക്‌സ്പ്രസ്, ദ കില്‍ ഹോള്‍, 42, ഡ്രാഫ്റ്റ് ഡേ, ഗെറ്റ് ഓണ്‍ അപ്പ്, ഗോഡ്‌സ് ഓഫ് ഈജിപ്റ്റ്, ക്യാപ്റ്റന്‍ അമേരിക്ക : സിവില്‍ വാര്‍, മാര്‍ഷല്‍, അവഞ്ചേഴ്‌സ് : ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയവയാണ് പാഡ് വിക്ക് ബോസ്മന്റെ പ്രശസ്ത സിനിമകള്‍.

ലിൻകൺ ഹൈറ്റ്സ് (2008), പേഴ്സൺ അൺനൗൺ (2010) എന്നീ ടെലിവിഷൻ സീരീസുകളിലും ബോസ്മൻ വേഷമിട്ടിട്ടുണ്ട്. സൗത്ത് കരോലീനയിലെ ആൻഡേഴ്സണിൽ 1977 നവംബർ 29 -നാണ് ബോസ്മന്റെ ജനനം. ആഫ്രിക്കൻ അമേരിക്കനായ കാരോലിന്റേയും, ലെറോയ് ബോസ്മാന്റേയും ഏക പുത്രനായിരുന്നു ചാഡ് വിക്ക്. അമ്മ നഴ്സും അച്ഛൻ ടെക്സ്റ്റയിൽ ഫാക്ടറി ജോലിക്കാരനുമായിരുന്നു. 

ന്യൂയോർക്ക് സിറ്റിയിലെ ഡിജിറ്റൽ ഫിലിം അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ബോസ്മൻ, 2008 ൽ അഭിനയ മേഖലയിൽ കാലുറപ്പിക്കാനായി  ലോസ് ആഞ്ചലസ്സിലേക്ക് താമസ്സം മാറ്റി. 2003 ൽ തേഡ് വാച്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ചാഡ് വിക്ക് ബോസ്മൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. നിരവധി നാടകങ്ങളും രചിച്ചു. 2008 -ൽ ലിൻകൺ ഹൈറ്റ്സ് എന്ന് സീരിസിൽ പ്രധാന വേഷം അവതരിപ്പിച്ചു, 

അതേ വർഷം  ദി എക്സപ്രസ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും രം​ഗപ്രവേശം ചെയ്തു. 2013 -ലെ സിനിമയായ  42 -ൽ ബോസ്മൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ജാക്കി റോബിൻസൺ എന്ന് ബേസ്ബാൾ കളിക്കാരന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത സിനിമയിൽ   ജാക്കി റോബിൻസണായി വേഷമിട്ടത് ബോസ്മനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT