Entertainment

'പ്രശ്‌നങ്ങള്‍ സധൈര്യത്തോടെ നേരിട്ടു'; ദിലീപിന് അങ്ങേയറ്റം അഭിനന്ദനങ്ങള്‍: ബാലചന്ദ്രമേനോന്‍

ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് പ്രശ്‌നങ്ങള്‍ നേരിട്ട രീതിയെ  അഭിനന്ദിച്ച് ബാലചന്ദ്ര മേനോന്‍. തന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്‌സിലെ വീഡിയോയിലാണ് മേനോന്റെ അഭിപ്രായ പ്രകടനം. ദിലീപിന്റെ അവസ്ഥ തനിക്ക് മനസിലാകുമെന്നു പറഞ്ഞ ബാലചന്ദ്ര മേനോന്‍ തന്റെ ജീവിതത്തിലും അത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

ദിലീപ് കേസ് മലയാള സിനിമയെ ഏറെ ഞെട്ടിച്ച സംഭവമാണ്. നമ്മളാരും ഇഷ്ടപ്പെടുന്ന ഒന്നല്ലായിരുന്നു അത്. ഞാനതിന്റെ ന്യായ അന്യായങ്ങളിലേക്ക് പോവുകയല്ല, എന്നാല്‍ ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല. എന്റെ കാഴ്ചപ്പാടില്‍ പല കാര്യങ്ങളും നമ്മള്‍ അനുഭവിക്കുന്നില്ല എന്നാണ്. പത്രത്തില്‍ ഒരു കുറ്റകൃത്യം വായിച്ചാല്‍ അതിന്റെ ഗ്രാവിറ്റി അത്രമേല്‍ മനസിലാക്കാന്‍ നമുക്കാവില്ല. ആ പ്രശ്‌നത്തില്‍ അകപ്പെടുന്ന ഒരാള്‍ നേരിടുന്ന മാനസികമായ ഒരു പ്രതിസന്ധിയെ പറ്റി നമുക്ക് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റില്ല. ബാലചന്ദ്ര മേനോന്‍ വീഡിയോയില്‍ പറഞ്ഞു.

തന്റെ 'എന്നാലും ശരത്' എന്ന സിനിമയുടെ സെറ്റില്‍ തന്നെ കാണാന്‍ എത്തിയ ദിലീപ് എത്തിയിരുന്നെന്നും വാക്കുകളിലൂടെ താന്‍ ആത്മവിശ്വാസം നല്‍കിയെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. തനിക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതില്‍ താന്‍ ദിലീപിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'തിരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

SCROLL FOR NEXT