Entertainment

'പ്രാണനെ തേടി അലയുന്നവള്‍', പ്രണയവും വിരഹവും നിറച്ച് ഗോവിന്ദ് വസന്തയുടെ സംഗീതം, 'തെഹ്കീഖ്' കാണാം

ആന്‍ ശീതളും നീരജ് മാധവുമാണ് ആല്‍ബത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിച്ച 'തെഹ്കീഖ്' എന്ന ആല്‍ബത്തിലെ ഗാനം പുറത്ത്. ആന്‍ ശീതളും നീരജ് മാധവുമാണ് ആല്‍ബത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നഷ്ടപ്പെട്ട ഭര്‍ത്താവിനെ തേടി അലയുന്ന പെണ്‍കുട്ടിയുടെ കഥയാണ് തെഹ്കീഖ് പറയുന്നത്. 

സൂഫി സംഗീതവും കര്‍ണാടിക് സംഗീതവും ചേര്‍ത്തുവച്ചാണ് ഗോവിന്ദ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രുതി നമ്പൂതിരി തിരക്കഥ സംവിധാനം ഒരുക്കിയിരിക്കുന്ന ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീരഞ്ജിനി കോടംപള്ളിയാണ്. ഗോവിന്ദ് വസന്തയുടെ തൈക്കൂടം ബ്രിഡ്ജില്‍ നിന്ന് വേറിട്ടുള്ള ആദ്യ സ്വതന്ത്ര സംഗീതാവിഷ്‌കാരം എന്ന പ്രത്യേകത കൂടി തെഹ്കീഖിനുണ്ട്. 

ഫാമിലി മാന്‍ എന്ന വെബ് സിരീസിലെ മൂസ എന്ന കഥാപാത്രത്തിനുശേഷം നീരജ് മാധവ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് തെഹ്കീഖിലൂടെ. 'തെഹ്കീഖ്' എന്നാല്‍ തിരച്ചില്‍ എന്നാണര്‍ത്ഥം. ഭര്‍ത്താവിനെ തേടിയലയുന്ന ആനിന്റെ കാഴ്ചയിലൂടെയാണ് ഗാനം മുന്നോട്ട് പോവുന്നത്.

ശ്രീരഞ്ജിനി കോടംപള്ളി ഓണ്‍ബ്ലോക്ക് അവതരിപ്പിച്ചിരിക്കുന്ന തെഹ്കീഖിന് ഗോവിന്ദ് വസന്തയുടെ തൈക്കൂടം ബ്രിഡ്ജില്‍ നിന്ന് വേറിട്ടുള്ള ആദ്യ സ്വതന്ത്ര സംഗീതാവിഷ്‌കാരം എന്ന പ്രത്യേകത കൂടിയുണ്ട്. ധന്യ സുരേഷിന്റേതാണ് രചന. വിനായക് ഗോപാല്‍ ക്യാമറയും അക്ഷജ് സത്യന്‍ മേനോന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT