Entertainment

പ്രായപൂര്‍ത്തിയാവാത്ത വിദേശ ബാലനെ പീഡിപ്പിക്കാന്‍ ശ്രമം; ബോളിവുഡ് നിര്‍മാതാവിനെതിരേ പരാതി

സന്ദീപിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുട്ടി മുറിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പ്രായപൂര്‍ത്തിയാവാത്ത വിദേശ ബാലനെ ബോളിവുഡ് നിര്‍മാതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മേരീകോം, ഗോലിയോണ്‍ കി രാസലീല രാം ലീല, സരബ്ജിത്ത്, റൗഡി റാത്തോഡ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലെ സഹനിര്‍മാതാവായ സന്ദീപ് സിങ്ങിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മൗറീഷ്യസിലെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി സ്വിറ്റ്‌സര്‍ലന്‍ഡ് ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 

മാര്‍ച്ച് 29നാണ് പീഡനശ്രമം നടക്കുന്നത്. മൗറീഷ്യസിലെ കടപ്പുറത്തുവെച്ച് പരിചയപ്പെട്ട ബാലനെ സന്ദീപ് തന്റെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ സന്ദീപിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുട്ടി മുറിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ഉടനെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും ഇവര്‍ നടപടിയെടുക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. മകന് നേരെയുണ്ടായ ലൈംഗിക അത്രക്രമണത്തെക്കുറിച്ച് അച്ഛന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. 

എന്നാല്‍ മൗറീഷ്യത്തില്‍ വെച്ച് താന്‍ ആക്രമിക്കപ്പെട്ടെന്നും കൊള്ളയടിക്കപ്പെട്ടുമെന്നുമാണ് സന്ദീപ് പറയുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്ത അക്രമി ഇ മെയിലിലൂടെ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെന്നും സന്ദീപ് പറയുന്നു. അതിന് പിന്നാലെയാണ് ലൈംഗിക ആരോപണവും ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി