Entertainment

പ്രിയ വാര്യറെപോലെ ലച്ചുവും; ജൂഹി റുസ്തഗിയുടെ ഈ ചിത്രങ്ങള്‍ വൈറല്‍ 

സാരിയുടുത്ത് റയില്‍വേ ട്രാക്കിലിരിക്കുന്ന ചിത്രവും പഴയകാറായ പ്രീമിയര്‍ പദ്മിനിക്ക് മുമ്പില്‍ പോസ് ചെയ്യുന്ന ചിത്രവുമെല്ലാം വൈറലായിക്കഴിഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഉപ്പും മുളകും ഫെയിം ജൂഹി റുസ്തഗിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ജൂഹി പങ്കുവച്ചിട്ടുള്ളത്. വെള്ള പാന്റും ടോപ്പും ധരിച്ച് എല്‍ഇഡി ലൈറ്റ് ചുറ്റിയുള്ള ഫോട്ടോയ്ക്കാണ് ഏറെ ആരാധകര്‍. നടി പ്രിയ വാര്യരുടെ ഒരു മുന്‍ ഫോട്ടോഷൂട്ട് ചിത്രത്തോടാണ് ഇത് പലരും താരതമ്യപ്പെടുത്തുന്നത്. 

സാരിയുടുത്ത് റയില്‍വേ ട്രാക്കിലിരിക്കുന്ന ചിത്രവും പഴയകാറായ പ്രീമിയര്‍ പദ്മിനിക്ക് മുമ്പില്‍ പോസ് ചെയ്യുന്ന ചിത്രവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. ഒരു ലക്ഷത്തോളം ലൈക്കുകളാണ് ഓരോ ചിത്രവും നേടിയിരിക്കുന്നത്. 

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് ജൂഹി പരമ്പരയിലെത്തിയത്. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി. അച്ഛന്‍ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

അട്ടപ്പാടിയിൽ ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി പടരുന്നു; 40 ദിവസത്തിനിടെ 24 പേർക്ക് രോഗബാധ

143 റണ്‍സിനിടെ വീണത് 7 വിക്കറ്റുകള്‍; '104' ഇന്ത്യയെ രക്ഷപ്പെടുത്തി!

കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് കാണാം; വരു, ഫോർട്ട് കൊച്ചിയിലേക്ക്... 'ഫിഫ ഫാൻ സോൺ'

ആലപ്പുഴയിലുണ്ടൊരു വൈഭവ് ; ലളിതാസഹസ്രനാമം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത 13കാരൻ

SCROLL FOR NEXT