Entertainment

പ്രിയങ്കയ്ക്ക് നല്ല ഭാര്യയാകാന്‍ കഴിയില്ല: നികിനോട് രക്ഷപ്പെട്ടുകൊള്ളാന്‍ ആരാധകരുടെ ഉപദേശം

യാത്രകളിലും മറ്റും കൂടെ കൂട്ടാനുള്ള കേവലം സുഹൃത്തുമാത്രമാണ് പ്രിയങ്കയ്ക്ക് നിക് ജോനാസെന്നും നിക്കിന്റെ ആരാധകര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

നിക്- പ്രിയങ്ക ദമ്പതികളുടെ ബന്ധത്തില്‍ സന്തോഷിക്കുന്നവരെപ്പോലത്തന്നെ അസൂയാലുക്കളാണ് മിക്കവരും. ലോകം മൊത്തം ആരാധകരുള്ള ഗായകനായ നിക് ജൊനാസ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങള്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയെല്ലാം പ്രിയങ്കയെ ഇകഴ്ത്തിയുള്ള നിരവധി കമന്റുകളുമായി പാപ്പരാസികള്‍ രംഗത്തെത്തിയിരുന്നു. 

പ്രിയങ്ക കള്ളിയാണെന്നാണ് നിക് ജോനാസിന്റെ ആരാധകര്‍ പറയുന്നത്. നിക് ജോനാസിനോട് പ്രിയങ്കയുടെ അടുത്ത്‌നിന്നും രക്ഷപ്പെടാനാണ് ഇത്തരക്കാര്‍ പറയുന്നത്. യാത്രകളിലും മറ്റും കൂടെ കൂട്ടാനുള്ള കേവലം സുഹൃത്തുമാത്രമാണ് പ്രിയങ്കയ്ക്ക് നിക് ജോനാസെന്നും നിക്കിന്റെ ആരാധകര്‍ ആരോപിക്കുന്നു.  

നിക്കും പ്രിയങ്കയും അടുത്തിടെ പങ്കുവച്ച വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെയാണ് പ്രിയങ്കയെ വിമര്‍ശിച്ചു കൊണ്ട് നിക്കിന്റെ ആരാധകരുടെ അധിക്ഷേപ കമന്റുകള്‍. ഓസ്‌കര്‍ വേദിയിലെത്തിയതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചതിനു താഴെയാണ് പ്രിയങ്ക കള്ളിയാണെന്നും ഒരിക്കലും നല്ല ഭാര്യയാകാന്‍ പ്രിയങ്കയ്ക്ക് കഴിയില്ലെന്നുമെല്ലാം കമന്റുകളുണ്ട്. നിക് ജോനാസ് നല്ല സഹയാത്രികനാണെന്ന കുറിപ്പോടെ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ നിക് പ്രിയങ്കയ്ക്ക് കേവലം യാത്രയ്ക്കുള്ള സുഹൃത്ത് മാത്രമാണെന്നും മടുക്കുമ്പോള്‍ ഉപേക്ഷിക്കുമെന്നുമാണ് ചിലര്‍ പറയുന്നത്.

എന്നാല്‍ വിമര്‍ശകര്‍ക്കു പിന്നാലെ തന്നെ പ്രിയങ്കയെയും നിക്കിനെയും പ്രകീര്‍ത്തിച്ചും ആളുകള്‍ എത്തി. പ്രായമൊന്നും ഒരു പ്രശ്‌നമേയല്ല, നിങ്ങള്‍ നല്ല ജോഡികളാണെന്നാണ് ഇത്തരക്കാരുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ഗലേ സംഗീത വേദിയില്‍ നിന്നാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി; കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

SCROLL FOR NEXT