Entertainment

പ്രിയയ്ക്ക് കിട്ടിയ പ്രശസ്തിയിൽ വിഷമിച്ചിട്ടുണ്ട്, ഞാൻ നന്നായി ചെയ്തെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയങ്കര സന്തോഷമാണ്: നൂറിൻ ഷെരീഫ് 

കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന എക്‌സപോഷര്‍ ആണ് അവര്‍ക്ക് രണ്ടുപേര്‍ക്കും കിട്ടിയത്. അതൊരിക്കലും ഞാനൊന്നും ആഗ്രഹിച്ചിട്ട് ഒരു കാര്യവുമില്ല

സമകാലിക മലയാളം ഡെസ്ക്

മർ ലുലു ചിത്രം ഒരു അഡാറ് ലവ് ചർച്ചയായപ്പോഴെല്ലാം നിറഞ്ഞുനിന്നത് പ്രിയ വാര്യരും റോഷനുമായിരുന്നെങ്കിൽ സിനിമയുടെ റിലീസിന് ശേഷം ശ്രദ്ധ നൂറിൻ ഷെരീഫിലേക്കാണ്. അതിന്റെ സന്തോഷം ഒട്ടുംതന്നെ മറച്ചുവയ്ക്കുന്നുമില്ല നൂറിൻ. സിനിമ കണ്ടിറങ്ങുന്നവർ നൂറിൻ നന്നായി ചെയ്തെന്ന് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമുണ്ട്, നൂറിൻ പറഞ്ഞു.

സിനിമ ഇറങ്ങുന്നതിന് മുമ്പ് റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തിയിൽ വ്യക്തിവപരമായി വിഷമമുണ്ടായിരുന്നെന്നും നൂറിൻ പറയുന്നു.  'ഇതിനൊക്കെ ഒരു ഭാഗ്യം, തലവര അതൊക്കെ പ്രധാനമാണ്. കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന എക്‌സപോഷര്‍ ആണ് അവര്‍ക്ക് രണ്ടുപേര്‍ക്കും കിട്ടിയത്. അതൊരിക്കലും ഞാനൊന്നും ആഗ്രഹിച്ചിട്ട് ഒരു കാര്യവുമില്ല. പേര്‍സണലി വിഷമമുണ്ടായിരുന്നു പക്ഷെ പ്രൊഫഷണലി ഉണ്ടായിട്ടില്ല'. 

റിലീസിന് മുമ്പ് തനിക്കും ട്രോളുകൾ വന്നിരുന്നെന്നും നൂറിൻ പറയുന്നു. 'ഒന്നുരണ്ട് ട്രോളുകള്‍ വന്നിരുന്നു ദൈവം സഹായിച്ച് ആരും  ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ഞാന്‍ വളരെ കോണ്‍ഷ്യസ് ആയിട്ടുള്ള ആളാണ്. എന്നെക്കൊണ്ട് അഭിനയിക്കാന്‍ പറ്റുമോ എന്ന് എപ്പോഴും സംശയമായിരുന്നു. ആദ്യ സിനിമ കണ്ണടച്ചിരുന്നാണ് കണ്ട് തീര്‍ത്തത്. എന്നെ കാണാന്‍ കൊള്ളാവോ, ശബ്ദം നല്ലതാണോ, ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെയാണ് ടെന്‍ഷൻ'.

'രണ്ട് വർഷം മുമ്പാണ് ഈ സിനിമയെക്കുറിച്ച് ഒമറിക്ക എന്നോട് പറഞ്ഞത്. അന്ന് മുതൽ മനസിലിട്ട് നടക്കുകയായിരുന്നു. പക്ഷെ അതെല്ലാം കുഴിച്ചു മൂടേണ്ട അവസ്ഥ വരെ എത്തിയിരുന്നു. എങ്കിലും എനിക്ക് കിട്ടിയ ഭാ​ഗം നന്നായി ചെയ്യാനാണ് ശ്രദ്ധിച്ചത്. ഇപ്പോൾ വീണ്ടും ഭയങ്കര സന്തോഷത്തിലാണ്'നൂറിൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT