Entertainment

പ്രിയാമണി ഫാന്‍സ്, നിങ്ങളുടെ താരം ഇനി നിങ്ങള്‍ക്കൊപ്പമുണ്ടാകും; സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രിയാമണി

ആരാധകരുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇത് സഹായിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തം പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി നടി പ്രിയാമണി. പ്രിയ മണി ഓഫീഷ്യല്‍ ആപ്പ് എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് താരം പുറത്തിറക്കിയത്. ആരാധകരുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇത് സഹായിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് ഫേമായ എസ്‌കേപ് എക്‌സുമായി ചേര്‍ന്നാണ് പ്രിയാമണി ആപ്ലിക്കഷന്‍ കൊണ്ടുവന്നത്. 

തന്റെ ആപ്പ് പുറത്തിറക്കാന്‍ എസ്കേപ് എക്‌സുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രിയാമണി പറഞ്ഞു. ആരാധകരുമായി ബന്ധപ്പെടാനും അവരോട് കൂടുതല്‍ അടുക്കാനും സ്വന്തമായൊരു പ്ലാറ്റ്‌ഫോം തുടങ്ങിയതില്‍ അഭിമാനമുണ്ടെന്നും ഇത് ആരാധകരോട് ബന്ധപ്പെടുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നും പ്രിയാമണി പറഞ്ഞു. തന്റെ പിറന്നാളിനോ ഏതെങ്കിലും അഘോഷങ്ങള്‍ക്കോ ആരാധകരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും തന്റെ ലോകത്തേക്ക് അവരെ കൊണ്ടുവരാനും ഇതിലൂടെ സാധിക്കുമെന്നുമാണ് പ്രിയാമണി പറയുന്നത്. ഭാഗ്യമുള്ള ചില ആരാധകര്‍ക്ക് തന്നെ നേരില്‍ കാണാനും ഒരു ദിവസം തന്നോടൊപ്പം ചെലവഴിക്കാനും സാധിക്കുമെന്നും താരം പറഞ്ഞു. 

പ്രിയാമണിക്ക് സ്വന്തമായി ആപ്ലിക്കേഷന്‍ നിര്‍മിച്ചുകൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ നടിക്ക് ആരാധകരുമായി ബന്ധപ്പെടാനും അവരുമായി ബന്ധപ്പെടുന്ന കാര്യങ്ങളും പണമിടപാടുകളും മറ്റും നിയന്ത്രിക്കാനും കഴിയുമെന്നും എസ്‌കേപ് എക്‌സിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ഷമിക് തലുക്‌ദെര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ