Entertainment

പ്രേക്ഷകര്‍ക്ക് ഇതെല്ലാം അവിലോസ് ഉണ്ടയാ..സിനിമാ കൊള്ളാമെങ്കില്‍ ആളുകള്‍ കാണും; പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക

രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാനുള്ള ഒരു ഉപാധി. അത് കാണാന്‍ നേരം ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൃഥിരാജ്-പാര്‍വതി ചിത്രം മൈസ്റ്റോറിക്കെതിരെ പരിഹാസ കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി തിരക്കഥാകൃത്ത് അരുണ്‍ രാമചന്ദ്രന്‍. ഒരുപാട് പ്രശ്‌നങ്ങള്‍ക്കും പിരിമുറുക്കത്തിനും ഇടയില്‍ ജീവിക്കുന്നവരാണ് ഓരോ മലയാളിയും. കൊച്ചിന്റെ സ്‌ക്കൂള്‍ ഫീസ് മുതല്‍ വീടിന്റെ വാടക വരെ ഓര്‍ത്തു ആധി പിടിക്കുമ്പോള്‍ ഒരാശ്വാസം എന്ന് പറയുന്നത് ഈ സിനിമയാണ്. രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാനുള്ള ഒരു ഉപാധി. അത് കാണാന്‍ നേരം ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല. അത് ഇനിയെങ്കിലും ഓര്‍ക്കണം. പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക. 

സിനിമ വേറെ വ്യക്തി ജീവിതം വേറെ. പ്രേക്ഷകര്‍ക്ക് ഇതെല്ലം അവിലോസ് ഉണ്ടയാ എന്ത് സംഭവിച്ചാലും സിനിമ അവിടെ കാണും കൊള്ളാമെങ്കില്‍ ആളുകള്‍ കയറി കാണുകയും ചെയ്യുമെന്നും അരുണ്‍ പറയുന്നു. കരിങ്കുന്നം സിക്‌സസ്, വേട്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അരുണ്‍

പോസ്റ്റിന്റെ പൂര്‍ണരൂപം

ദിലീപിന്റെ സിനിമ കാണരുത് ...അതെന്ത് പരിപാടി ? സിനിമ ഒരുപാട് പേരുടെ അദ്വാനത്തിന്റെ ഫലം അല്ലേടോ ....

അപ്പോ ഇതോ ? ഇതങ്ങനെ അല്ലല്ലോ പാര്‍വതിയുടെ പടമല്ലേ ...അത് നമ്മള്‍ എതിര്‍ക്കും ..

അല്ല ഇതിലൊരു പുതുമുഖ സംവിധായക ...

എന്ത് പുതുമുഖ സംവിധായക ...
എന്ത് തേങ്ങയായാലും നമ്മള്‍ എതിര്‍ക്കും ....

ഈ നമ്മള്‍ എന്ന് പറയുന്നത് ...
മനസിലായില്ലേ ഇക്കാ ഫാന്‍സ് ...

അടിച്ചു നിന്റെ ചെവിക്കല്ല് പൊട്ടിക്കും ....ആ മനുഷ്യന്റെ യഥാര്‍ത്ഥ ഫാന്‍സ് ചെയ്ത നല്ല പ്രവര്‍ത്തികള്‍ ഒരുപാടുണ്ട് ..ഇടതു കൈ ചെയ്യുന്നത് വലത് കൈ അറിയരുതെന്ന പോലെ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട് ....അദ്ദേഹവും അത് ചെയ്യുന്നുണ്ട്

പണി പാളി ...

അപ്പൊ ...ഈ നമ്മള്‍ ....

ജീവിച്ചു പോട്ടണ്ണ ...ഈ ഫേസ്ബുക് ഉള്ളോണ്ട് കഞ്ഞി കുടിച്ചു പോണ് ...

ചആ 

ഒരുപാട് പ്രശ്‌നങ്ങള്‍ക്കും പിരിമുറുക്കത്തിനും ഇടയില്‍ ജീവിക്കുന്നവരാണ് ഓരോ മലയാളിയും ...കൊച്ചിന്റെ സ്‌ക്കൂള്‍ ഫീസ് മുതല്‍ വീടിന്റെ വാടക വരെ ഓര്‍ത്തു ആധി പിടിക്കുമ്പോള്‍ ഒരാശ്വാസം എന്ന് പറയുന്നത് ഈ സിനിമയാണ് ...രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാനുള്ള ഒരു ഉപാധി ...അത് കാണാന്‍ നേരം ...ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല ....അത് ഇനിയെങ്കിലും ഓര്‍ക്കണം ...പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക .....സിനിമ വേറെ വ്യക്തി ജീവിതം വേറെ .....പ്രേക്ഷകര്‍ക്ക് ഇതെല്ലം അവിലോസ് ഉണ്ടയാ 
എന്ത് സംഭവിച്ചാലും സിനിമ അവിടെ കാണും കൊള്ളാമെങ്കില്‍ ആളുകള്‍ കയറി കാണുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം