Entertainment

'പ്രേതപ്പടം കാണാന്‍ പേടിയാണ്, ഞാന്‍ കാണുന്ന ആദ്യത്തെ സിനിമയായിരിക്കും ഇത്'; തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍

പ്രേതപടങ്ങള്‍ കാണാന്‍ തനിക്ക് പേടിയാണെന്ന് തുറന്നു പറയുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

റി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിക്കി കൗശാല്‍. ഈ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിയിരുന്നു. ഇപ്പോള്‍ ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. ഭൂത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. എന്നാല്‍ പ്രേത പടത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും വിക്കി കൗശാല്‍ ഇതുവരെ ഇത്തരം സിനിമകള്‍ കണ്ടിട്ടില്ല. പ്രേതപടങ്ങള്‍ കാണാന്‍ തനിക്ക് പേടിയാണെന്ന് തുറന്നു പറയുകയാണ് താരം. 

ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നത് തനിക്ക് ഭയമാണെന്നും താന്‍ ആദ്യമായി കാണുന്ന ഹൊറര്‍ ചിത്രമായിരിക്കും ഭൂത് എന്നുമാണ് വിക്കി പറയുന്നത്. ഭൂത് കാണാനും ഒരു കാരണമുണ്ട്. താന്‍ അഭിനയിച്ച ചിത്രമായതിനാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് തനിക്കറിയാമെന്നും അതിനാലാണ് ചിത്രം കാണുക എന്നാണ് താരം പറയുന്നത്. താന്‍ ഇപ്പോള്‍ വലുതായതിനാല്‍ ഇനി ഹൊറര്‍ പടങ്ങള്‍ കാണാം പറ്റുമെന്ന് ചിന്തിക്കാറുണ്ട്. എന്നാല്‍ സാധിക്കാറില്ലെന്നാണ് വിക്കി പറയുന്നത്. 

ഭൂത് പാര്‍ട് വണ്‍ ഹോണ്ടഡ് ഷിപ്പ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. ഭാനു പ്രദാപ് സിങ്ങാണ് സംവിധാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

'കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; വിഡി സതീശന്‍ വന്ദേമാതരം മുഴുവന്‍ പാടണം, ഇല്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത്'

താനൂർ കസ്റ്റഡി മരണം: പോലീസിന്റെ വാദങ്ങൾ പൊളിയുന്നു; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ലോഡ്ജിൽ തമ്പടിച്ച് എംഎഡിഎംഎ വിൽപ്പന; യുവതി അടക്കം മൂന്നു പേർ കൊച്ചിയിൽ പിടിയിൽ

'ഇവള്‍ ഇതെന്ത് ഭാവിച്ചാണ്?'; തുടക്ക കാലത്ത് കുടുംബത്തിലുണ്ടായ സംസാരങ്ങള്‍; മനസ് തുറന്ന് മമിത ബൈജു