Entertainment

പ്ലസ് ടുക്കാരിയായി പ്രേമിച്ച് രജീഷ; നസ്രിയയെ ഓര്‍മവരുന്നെന്ന് ആരാധകര്‍; ജൂണിലെ ആദ്യ ഗാനം കാണാം

പ്ലസ് ടു കാലത്തെ സഹപാഠിയോടുള്ള ജൂണിന്റെ പ്രണയമാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


നീണ്ട മുടി മുറിച്ച് വണ്ണം കുറച്ച് വന്‍ മേക്കോവറിലാണ് ജൂണില്‍ രജീഷ വിജയന്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയാണെങ്കില്‍ കൂടി രജീഷ മുടി മുറിച്ചത് ആരാധകരില്‍ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ചിത്രത്തിലെ ആദ്യ ഗാനം എത്തിയതോടെ  ആരാധകര്‍ രജീഷയ്ക്ക് ഫുള്‍ സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്ലസ് ടുക്കാരിയായാണ് രജീഷ ആദ്യ ഗാനത്തില്‍ എത്തുന്നത്. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ചിത്രത്തില്‍ ജൂണ്‍ എന്ന പെണ്‍കുട്ടിയായാണ് രജീഷ എത്തുന്നത്. പ്ലസ് ടു കാലത്തെ സഹപാഠിയോടുള്ള ജൂണിന്റെ പ്രണയമാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്. മിന്നി മിന്നി എന്നു തുടങ്ങുന്ന ഗാനം അമൃത സുരേഷ് ആണ് ആലപിക്കുന്നത്. ഇഫ്തി സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അനു എലിബസത്ത് ജോസ് എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത്.

ഗാനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്‌കൂള്‍ പഠനകാലത്തെ നൊസ്റ്റാള്‍ജിയയിലേക്ക് ഗാനം തിരികെ കൊണ്ടുപോയി എന്നാണ് ആരാധകര്‍ പറയുന്നത്. രജീഷയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജീഷയുടെ അഭിനയം കണ്ട് ഓം ശാന്തി ഓശാനയിലെ നസ്രിയയെ ഓര്‍മവന്നെന്നും നിരവധി ആരാധകര്‍ പറയുന്നുണ്ട്. 

െ്രെഫഡെ ഫിലിം ഹൗസിന്റെ ബാനറില്‍ അഹമ്മദ് കബീറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജൂണ്‍ എന്ന ചിത്രത്തിനു വേണ്ടി രണ്ടു മാസത്തോളമെടുത്ത് ഏകദേശം ഒന്‍പതു കിലോയാണ് രജിഷ വിജയന്‍ കുറച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജീഷ തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ചെയ്തു. രജീഷ നടത്തിയ മെക്കോവറിന്റെ വീഡിയോ ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പതിനേഴ് വയസ്സ മുതല്‍ ഇരുപത്തിയഞ്ച് വയസ്സ് വരെയുള്ള ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT