ബോളിവുഡിലെ ഫാഷൻ ക്വീൻ എന്നറിയപ്പെടുന്ന നടിയാണ് സോനം കപൂർ. ട്രെൻഡിനൊപ്പം ശരിയായ സ്റ്റൈലുകൾ തിരഞ്ഞെടുത്ത് ഫാഷൻ ലോകത്തിന്റെ കയ്യടി വാങ്ങാറുള്ള താരമാണ് സോനം. സഹപ്രവർത്തകർ തന്നെ സോനത്തിന്റെ ഈ കഴിവിനെക്കുറിച്ച് പലപ്പോഴും വാചാലരായിട്ടുണ്ട്. എന്നാലിപ്പോൾ അതേ ഫാഷൻ സെൻസ് തന്നെ താരത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ‘മലംഗ്’ സിനിമയുടെ പ്രീമിയർ ഷോയ്ക്ക് എത്തിയപ്പോൾ സോനം ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾക്ക് കാരണം.
ഡീപ്-വൈഡ് നെക്ക്ലൈനുമായി കറുപ്പ് നിറത്തിലെ വസ്ത്രമാണ് സോനം ധരിച്ചിരുന്നത്. സിംഗിൾ ഫ്രോക്ക് ആയിരുന്നെങ്കിലും സ്കേർട്ടും ടോപ്പും എന്ന ഫീൽ നൽകുന്ന നെറ്റ് ഭാഗമായിരുന്നു വസ്ത്രത്തിലെ ആകർഷണം. പിതാവ് അനിൽ കപൂറിനൊപ്പമാണ് സോനം പ്രീമിയറിനായി എത്തിയത്. പരിപാടിയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
ഇത്തരം വസ്ത്രം ധരിച്ച് അച്ഛൻ അരികിൽ നിൽക്കുന്നത് അരോചകമായി തോന്നുന്നില്ലേ എന്നാണ് വിമർശകരുടെ ചോദ്യം. എന്നാൽ സോനത്തിനെ അനുകൂലിച്ചും ചിലർ കമന്റുകൾ കുറിച്ചിട്ടുണ്ട്. താരത്തെ കാണാൻ വളരെ മനോഹമായിട്ടുണ്ടെന്നും ബോളിവുഡിലെ ഫാഷൻ ക്വീൻ ആണ് സോനം എന്നുമെല്ലാമാണ് ഇവരുടെ പക്ഷം. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates