Entertainment

ഫിറ്റ്‌നസ് ഇത്ര മതിയോ?: ബോഡിഷേമിങ് അധിക്ഷേപങ്ങള്‍ക്ക് ലാലേട്ടന്റെ മധുരപ്രതികാരം, വീഡിയോ

ഇങ്ങനത്തെ വയര്‍ വെച്ച് എങ്ങനെയാണ് മരയ്ക്കാരാവുക എന്നായിരുന്നു ചിലരുടെ ആശങ്ക.

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പുറത്ത് വന്നിരുന്നു. പ്രിയദര്‍ശനൊപ്പം മരക്കാരുടെ വേഷത്തില്‍ കസേരയില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇതോടെ താരത്തെ അധിഷേപിച്ച് നിരവധി ട്രോളുകളും പുറത്തുവന്നു.

മോഹന്‍ലാലിന്റെ വണ്ണവും വയറുമായിരുന്നു വിമര്‍ശകരുടെ പ്രശ്‌നം. അതിരു കടന്ന ബോഡിഷേമിങ് പ്രയോഗങ്ങളായിരുന്നു പലരും നടത്തിയത്. ഇങ്ങനത്തെ വയര്‍ വെച്ച് എങ്ങനെയാണ് മരയ്ക്കാരാവുക എന്നായിരുന്നു ചിലരുടെ ആശങ്ക. അങ്കിള്‍ ബണ്‍ സിനിമയുടെ രണ്ടാം ഭാഗമാണോ എന്ന് വരെ ചോദിച്ചവരുണ്ട്. 

എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പരിഹാസങ്ങള്‍ക്കും ബോഡിഷെയ്മിങ് കമന്റുകള്‍ക്ക്  മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പരിഹസിച്ചവര്‍ക്കായി തന്റെ വര്‍ക്കൗണ്ട് ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടാണ് താരത്തിന്റെ ഗംഭീര മറുപടി.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റ് ഏത് നടനന്മാരെക്കാളും ശ്രദ്ദ ചെലുത്തുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന പുതിയ വിഡീയോ. ഒടിയന് വേണ്ടി രൂപമാറ്റങ്ങള്‍ നടത്തിയ മോഹന്‍ലാല്‍ പിന്നീട് തന്റെ ശരീരം കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

SCROLL FOR NEXT