Entertainment

ഫിറ്റ്‌നസ് ഇന്‍സ്പിറേഷന് ബോളിവുഡ് നായികമാരെ തേടിപോകണ്ട; അമലാപോളിന്റെ ഈ വീഡിയോ കണ്ടുനോക്കൂ 

രിയായ വഴി എപ്പോഴും കഠിനമായതാണെന്ന കാപ്ഷന്‍ നല്‍കി അമല പോള്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്‌നസ് ഇന്‍സ്പിറേഷന്‍ നല്‍കുന്നവരില്‍ ബോളിവുഡ് നടിമാര്‍ മാത്രമാണ് നിങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളതെങ്കില്‍ ഈ വീഡിയോ കാണുന്നതോടെ അത് മാറും. ബോളിവുഡ് മാത്രമല്ല തെന്നിന്ത്യന്‍ നടിമാരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് തെളിയിച്ചിരിക്കുന്നത് മറ്റാരുമല്ല നടി അമല പോളാണ്. അമല പോള്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. മുമ്പ് താരം യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളും ഇത്തരത്തില്‍ പുറത്തുവന്നിരുന്നു. 

എങ്ങും തൊടാതെ തലകുത്തി നില്‍ക്കുന്ന അമല പോളിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. ശരിയായ വഴി എപ്പോഴും കഠിനമായതാണെന്ന കാപ്ഷന്‍ നല്‍കി അമല പോള്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.  ഫേസ്ബുക്കിലൂടെയാണ്‌ താരം തന്റെ വ്യായാമ വീഡിയോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമലയുടെ പുതിയ വീഡിയോയും പതിവുപോലെ ഏറെ ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു. യാത്രകളെ ഇഷ്ടപ്പെടുന്ന അമല പലപ്പോഴും യാത്രക്കിടയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT