Entertainment

ഫൈനല്‍സ്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് രജിഷ വിജയന്‍

സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ സ്‌ക്രീനിലെത്തിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

റെ സ്ത്രീപ്രാധാന്യമുള്ള കഥാപാത്രവുമായാണ് 'ജൂണ്‍' എന്ന ചിത്രത്തില്‍ രജിഷ വിജയന്‍ എത്തിയത്. അതിന്റെ വിജയത്തിന് ശേഷം വീണ്ടുമൊരു നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ തന്നെ അഭിനയിക്കാനൊരുങ്ങുകയാണ് താരം. ഒളിംപിക്‌സിന് തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് 'ഫൈനല്‍സ്' എന്ന ചിത്രത്തില്‍ രജിഷ എത്തുന്നത്.

ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ്. ഇതിന്റെ ഫസ്റ്റ്‌ലുക്ക് രജിഷ തന്നെ തന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിക്കുന്നത്. സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ സ്‌ക്രീനിലെത്തിക്കുന്നത്.

നിരഞ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തീവണ്ടിയിലെ ജീവാംശമായ് എന്ന ഹിറ്റ് ഗാനമൊരുക്കിയ കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. 

ആദ്യ ചിത്രമായ 'അനുരാഗ കരിക്കിന്‍ വെള്ള'ത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ നടിയാണ് രജിഷ. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ വേരുറപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ 'ഫൈനല്‍സ്' മികച്ച ചിത്രമായിരുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT