Entertainment

ബച്ചന്റെ സൺ​ഗ്ലാസ് തേടി മമ്മൂക്കയും ലാലേട്ടനും, സ്റ്റൈൽ മന്നൻ മുതൽ ആലിയ വരെ; വീടിന് പുറത്തിറങ്ങാതെ ഒരു രസികൻ ചിത്രം (വിഡിയോ) 

അമിതാഭ് ബച്ചൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 രാജ്യത്തെയാകെ പിടിമുറുക്കിയ സാഹചര്യത്തിൽ ഒന്നിച്ച് ഒരു കുടക്കീഴിലെത്തി ശക്തമായ സന്ദേശം അവതരിപ്പിച്ചിരിക്കുകയാണ് സിനിമാ താരങ്ങൾ. അമിതാഭ് ബച്ചൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിലെ ഇളമുറക്കാരായ പ്രിയങ്ക ചോപ്ര, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരും ഒപ്പമുണ്ട്. 

'എന്റെ കണ്ണട എവിടെ' എന്ന് പരിഭവിക്കുന്ന അമിതാഭിനെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാകുക. കണ്ണടതിരക്കി എത്തുന്ന രണ്‍ബീറിനെ കണ്ടതും 'നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറേ' എന്നായിരുന്നു മമ്മൂക്കയുടെ ഡയലോഗ്. ബച്ചന്റെ കണ്ണട കാണുന്നില്ലെന്ന് പറഞ്ഞതും "ഒരു പഴയ മോഡല്‍ ഗ്ലാസ് അല്ലേ?, അമിത് ജിയോട് ഞങ്ങളൊക്കെ വയ്ക്കുന്ന പോലെ ഒരു പുതിയ മോഡല്‍ വാങ്ങാന്‍ പറ" എന്നായി മമ്മൂക്ക. ആശാനെ ആശാന്റെ കൈയില്‍ കുറേ ഗ്ലാസില്ലെ എന്ന് ചോദിച്ച് മമ്മൂട്ടി തിരിയുന്നതാകട്ടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നേര്‍ക്കും. തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുപിടിക്കുന്ന മാസ് സ്റ്റൈലിലാണ് സ്റ്റൈൽ മന്നൻ ചിത്രത്തിൽ. 

ലാലേട്ടനാകട്ടെ ബച്ചന്റെ കണ്ണട കണ്ടുപിടിക്കാന്‍ തനിക്ക് സ്വന്തം കണ്ണട വേണം എന്ന രസികന്‍ ഡയലോഗുമായാണ് എത്തുന്നത്. ഒടുവില്‍ വ്യായാമം ചെയ്തുകൊണ്ടിരുന്ന ആലിയ ഭട്ടിന്റെ തലയില്‍ നിന്നാണ് ബിഗ് ബിയുടെ കണ്ണട കണ്ടെത്തുന്നത്. കണ്ണട കണ്ടെത്തുന്ന ദില്‍ജിത്തിന്റെ കൈയില്‍ നിന്ന് ക്രെഡിറ്റ് രണ്‍ബീര്‍ അടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രിയങ്ക ചോപ്ര ചാടിവീഴുന്നു. സണ്‍ഗ്ലാസ് കൈയില്‍ കിട്ടുന്ന അമിതാഭ് ഇനി പുറത്തേക്കിറങ്ങേണ്ട സമയമാകുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നോര്‍ത്ത് ചോദിച്ചതാണെന്ന് പറഞ്ഞ് സംഭവം അവസാനിക്കുന്നു. 

ഈ ചിത്രം ഒരുക്കാനായി തങ്ങളാരും വീടുകളില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും എല്ലാവരും സ്വന്തം വീടുകളില്‍ തന്നെയിരുന്ന് അവരവരുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നെന്നും ബിഗ് ബി പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ ആളുകളെ വീടുകളില്‍ തന്നെ ആിരിക്കാന്‍ ബോധവത്കരിച്ചുകൊണ്ടുള്ളതാണ് വിഡിയോ.

ഒരു വീട്ടിനുള്ളിൽ നടക്കുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൂപ്പർ താരങ്ങളെ അണിനിരത്തി ചിത്രം സംവിധാനം ചെയ്തത് പ്രസൂൺ പാണ്ടെയാണ്. കല്യാൺ ജുവല്ലേഴ്സും സോണി പിക്ച്ചേഴ്സും ചേർന്നാണ് നിർമാണം. ലോക്‌ഡൗണിൽ തൊഴിൽ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനാണ് രാജ്യത്തെ മുൻനിര താരങ്ങൾ അണിനിരക്കുന്നത്.

വിഡിയോ വൈറലായതും അതിലേറെ രസകരമായ കണ്ടെത്തലുമായാണ് ആരാധകർ എത്തുന്നത്. മമ്മൂക്കയു‌ടെ ഭാ​ഗം ഷൂട്ട് ചെയ്തത് ദുൽഖർ ആണോ? ലാലേട്ടന്റേത് പ്രണവ് ആണോ ക്യാമറയിൽ പകർത്തിയത് എന്നെല്ലാമാണ് സംശയം. രൺബീറിന്റെ ഭാ​ഗം ഷൂട്ട് ചെയ്തത് ദീപിക ആയിരിക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ. പ്രിയങ്കയുടെ ഭാ​ഗം ഷൂട്ട് ചെയ്തതിന്റെ ക്രെഡിറ്റ് നിക്കിനും നൽകിക്കഴി‍ഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവുകൾ

SCROLL FOR NEXT