നടന് ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരായി. ഇന്നലെ വൈകിട്ട് ചേരാനല്ലൂര്‍ സെന്‍റ് ജെയിംസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹശേഷം ഗ്രാൻഡ് ഹയാത്തിൽ വച്ചുനടന്ന സത്ക്കാരത്തിൽ സിനിമാരംഗത്തുനിന്നും മറ്റുമായി നിരവധിപേർ പങ്കെടുത്തു. നടൻമാരായ ആസ്ഫ് അലി, അർജ്ജുൻ അശോകൻ, ഗണപതി എന്നിവരായിരുന്നു പ്രധാന ആകർഷണം. ബാലുവിന്റെ അടുത്ത സുഹൃത്തുക്കളായ ഇവരായിരുന്നു ഗ്രൂമ്സ്മെൻ റോളിൽ എത്തിയത്.
ആസിഫും അർജ്ജുനും കുടുംബസമേതമാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരുപാട് നാളായി തങ്ങൾ പ്ലാൻ ചെയ്തുകൊണ്ടിരുന്ന വിവാഹത്തിന്റെ ഏറ്റവും മനോഹരമായ ദിനമാണെന്ന് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് ആസിഫ് പറഞ്ഞു.
സിനിമാരംഗത്തുനിന്നും റിമ കല്ലിങ്കൽ, അനുശ്രീ, നീരജ് മാധവ്, ഹണി റോസ്, ആന്റണി വര്‍ഗീസ് പെപ്പേ, ശ്രീനാഥ് ഭാസി, വിജയരാഘവന്‍, സംവിധായകൻ ലാല്‍ ജോസ് തുടങ്ങി നിരവധിപ്പേർ വിവാഹസ്ത്കാരത്തിനെത്തി.
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ടോണിയുടെ ലൊക്കേഷനില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരങ്ങള്‍ക്കിടയിലെ പ്രണയം ആരാധകരറിഞ്ഞത്.
ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ എലീന അഭിനയിച്ചിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates