Entertainment

ബാഹുബലിയുടെ രണ്ടാം പകുതി ആദ്യമിട്ടു; കാര്യം മനസിലായത് ക്ലൈമാക്‌സിന് ശേഷം 

രണ്ടാം പകുതി ആദ്യമിടുകയും, ആദ്യ പകുതി ഇന്റര്‍വെല്ലിന് ശേഷമിടുകയുമായിരുന്നു. ക്ലൈമാക്‌സായപ്പോഴാണ് പ്രേക്ഷകര്‍ക്ക് കാര്യം മനസിലായത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആദ്യ ദിനം തന്നെ കാണണം എന്ന ആവേശവുമായെത്തിയ പ്രേക്ഷകരെ ബംഗലൂരുവിലെ ഒരു തീയറ്റര്‍ ചതിച്ചു. കട്ടപ്പ ബാഹുബലിയെ കൊലപ്പെടുത്തിയതെന്തിനെന്ന ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന ചോദ്യത്തിന് ഉത്തരം തേടിയെത്തിയവരെ സിനിമയുടെ രണ്ടാം ഭാഗം ആദ്യമിട്ടാണ് തീയറ്റര്‍ ജീവനക്കാര്‍ ഞെട്ടിച്ചത്. 

രണ്ടാം പകുതി ആദ്യമിടുകയും, ആദ്യ പകുതി ഇന്റര്‍വെല്ലിന് ശേഷമിടുകയുമായിരുന്നു. ക്ലൈമാക്‌സായപ്പോഴാണ് പ്രേക്ഷകര്‍ക്ക് കാര്യം മനസിലായത്. ബംഗലൂരുവിലെ പിവിആര്‍ അരേന മാളിലായിരുന്നു സംഭവം. 

തീയറ്റര്‍ ജീവനക്കാര്‍ക്ക് പിണഞ്ഞ അബദ്ധത്തിനെതിരെ തീയറ്ററിനുള്ളില്‍ വെച്ച് തന്നെ ചിലര്‍ പ്രതിഷേധിച്ചതിന് പുറമെ വിമര്‍ശനവുമായി ഇവര്‍ ട്വിറ്ററിലൂടെയും രംഗത്തെത്തി. ആദ്യ പകുതിയില്‍ ഇത്രമാത്രം വിസ്മയിപ്പിക്കുന്ന രംഗങ്ങളാണെങ്കില്‍ രണ്ടാം പകുതിയില്‍ എന്ത് അത്ഭുതമായിരിക്കും എന്ന ആകാംഷയായിരുന്നു തനിക്കെന്നാണ് ഒരു ട്വീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും; കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 40 lottery result

കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ടിൽ 32 ഒഴിവുകൾ, ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

ഇറ്റലിക്ക് തോൽവിയോടെ തുടക്കം; സ്‌കോട്‌ലൻഡിന് 73 റൺസ് വിജയം

സന്ദീപ് റെഡ്ഡിയുമായി തര്‍ക്കം, സ്പിരിറ്റില്‍ നിന്നും പ്രകാശ് രാജ് പിന്മാറി?; മൗനം വെടിഞ്ഞ് നടന്‍

SCROLL FOR NEXT