Entertainment

ബിഗ് ബജറ്റ് ചിത്രവുമായി നയന്‍താര; ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും

കുട്രം23 എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അറിവഴകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാന്‍ നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി ബിഗ് ബജറ്റ് ചിത്രം വരുന്നു. കുട്രം23 എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അറിവഴകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെജെആര്‍ സ്റ്റുഡിയോ വ്യക്തമാക്കി. 

അറിവഴകന്റെ അടുത്ത ചിത്രത്തില്‍ നയന്‍താര നായികയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചിരിക്കുകയാണ് കെജെആര്‍ സ്റ്റുഡിയോ. നയന്‍താരയുടെ വിജയചിത്രം അറാം, പുറത്തിറങ്ങാനിരിക്കുന്ന അര്‍ജുന്‍ കെഎം എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് ഇവര്‍. 

ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും ഓഗസ്റ്റില്‍ ചിത്രത്തിന്റെ വര്‍ക്ക് ആരംഭിക്കുമെന്നും നിര്‍മാതാവ് കൊട്ടപടി ജെ രാജേഷ് പറഞ്ഞു. ചിത്രത്തിന്റെ സഹനിര്‍മാതാക്കളാണെന്നും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളികളെ തേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടേ പേര് നിശ്ചയിച്ചിട്ടില്ല. അര്‍ജുന്‍ കെഎമ്മിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നയന്‍താര പുതിയ ചിത്രത്തിലേക്ക് വരിക. ജൂലൈയില്‍ ചിത്രത്തിന്റെ വര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ അറിവഴകന്‍ പറഞ്ഞു. ലൊക്കേഷനും അഭിനേതാക്കളേയും സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കുമെന്ന് നേരത്തെ അറിവഴകന്‍ അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം