Entertainment

ബി​ഗ് ബിയായി അമിതാഭ് ബച്ചൻ എത്തുന്നു; ഈ വർഷം ഡിസംബറിൽ തിയേറ്ററിൽ

ബോളിവുഡിലെ മഹാനടൻ അമിതാഭ് ബച്ചൻ മറാത്തി സിനിമയിൽ ബച്ചനായി തന്നെ എത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡിലെ മഹാനടൻ അമിതാഭ് ബച്ചൻ മറാത്തി സിനിമയിൽ ബച്ചനായി തന്നെ എത്തുന്നു. മുതിർന്ന നടനും നാടക പ്രവർത്തകനുമായ വിക്രം ​ഗോഖലെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബി​ഗ് ബി അതിഥി താരമായെത്തുന്നത്. മിലിന്ദ് ലെലെ തിരക്കഥയെഴുതുന്ന 'എബി അനി സിഡി'യിൽ മെ​ഗാ സ്റ്റാറായി തന്നെയാണ് ബച്ചന്റെ വേഷം. 

സ്കൂൾ ജീവിത കാലത്തിന് ശേഷം പിരിഞ്ഞ കൂട്ടുകാർ 70 വർഷത്തിന് ശേഷം കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അമിതാബ് ബച്ചൻ എന്ന പേരിന്റെ എബിയും ​ഗോഖലെയുടെ കഥാപാത്രമായ ചന്ദ്രകാന്ത് ദേശ്പാണ്ഡെ എന്ന പേരിന്റേയും ചരുക്ക രൂപമായി സിഡിയും ചേർന്നതാണ് 'എബി അനി സിഡി'. ചിത്രത്തിലേക്ക് ബച്ചന്റെ പേര് നിർദേശിച്ചത് ​ഗോഖലെ തന്നെയാണ്. ബാല്യകാല സുഹൃത്തുക്കളായാണ് ഇരുവരും ചിത്രത്തിലെത്തുന്നതെന്ന് നിർമാതാവ് അക്ഷയ് ബർദപുർകർ പറഞ്ഞു. 

ഈ വർഷം ഡിസംബറിലാവും ഈ ഹാസ്യ കുടുംബ ചിത്രത്തിന്റെ റിലീസ്. 76കാരനായ ബച്ചനും 78കാരനായ ​ഗോഖലെയും 'അ​ഗ്നിപഥ്', 'ഖുദാ ​ഗവാ' തുടങ്ങി ഓട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 

രൺബിർ കപൂർ- ആലിയ ഭട്ട് എന്നിവരഭിനയിക്കുന്ന 'ബ്രഹ്മാസ്ത്ര' നാ​ഗാരാജ് മഞ്ജുലെയുടെ ആ​ദ്യ ഹിന്ദി ചിത്രമായ 'ഝുണ്ട്' ആയുഷ്മാൻ ഖുരാനയ്ക്കൊപ്പമുള്ള കുടുംബ ചിത്രമായ ​'​ഗുലാബോ സിതാബോ' ഇമ്രാൻ ഹാഷ്മിയ്ക്കൊപ്പമുള്ള ത്രില്ലർ ചിത്രം 'ചെഹരെ' എന്നീ സിനിമകളുടെ പണിപ്പുരയിലാണ് അമിതാഭ് ബച്ചൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം