Entertainment

ബീഫ് എന്നെഴുതാന്‍ സുഡുവിന് പേടി;  ആ പേടി കേരളത്തില്‍ വേണ്ടെന്ന് മലയാളികള്‍

പൊറോട്ടയ്‌ക്കൊപ്പം ബെസ്റ്റ് ബീഫാണെന്ന് മലയാളികള്‍ പറഞ്ഞതോടെ സുഡുവിന്റെ മറുപടിയെത്തി. ബീഫ് കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോ പറഞ്ഞത്രേ

Author : സമകാലിക മലയാളം ഡെസ്ക്

സുഡുവിനെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ മലയാളികളില്‍ ഭൂരിഭാഗവും തനിക്ക് അര്‍ഹിച്ച പ്രതിഫലം ലഭിച്ചില്ല എന്ന് സുഡു പറഞ്ഞതോടെ എതിര്‍ചേരിയിലേക്ക് നില്‍ക്കുകയായിരുന്നു. അതിന്റെ അലയൊലികള്‍ ഒന്ന് അടങ്ങിയതോടെ സുഡു വീണ്ടുമെത്തിയിരിക്കുകയാണ്. 

ഇത്തവണ ബീഫാണോ, മട്ടനാണോ, ചിക്കനാണോ പൊറോട്ടയ്‌ക്കൊപ്പം കേരളത്തില്‍ നിന്നും കഴിക്കാന്‍ വേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ആശാന്‍. ശരിക്കും ഞാന്‍ കേരളത്തെ മിസ് ചെയ്യുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനായി അടുത്ത ഓഫറിന് വേണ്ടി കാത്തിരിക്കുകയാണ്. എനിക്ക് പൊറോട്ടയും മട്ടന്‍ കറിയും വേണമെന്നുമായിരുന്നു കേരളത്തില്‍ നിന്നെടുത്ത സെല്‍ഫിക്കൊപ്പം സുഡു എഴുതിയത്. 

എന്നാലാദ്യം മട്ടന് പകരം ചിക്കനെന്നായിരുന്നു സുഡു എഴുതിയത്. അത് തിരുത്തി മട്ടനാക്കി. പിന്നാലെ പൊറോട്ടയ്‌ക്കൊപ്പം ബെസ്റ്റ് ബീഫാണെന്ന് മലയാളികള്‍ പറഞ്ഞതോടെ സുഡുവിന്റെ മറുപടിയെത്തി. ബീഫ് കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോ പറഞ്ഞത്രേ...ഒന്നും പേടിക്കേണ്ട കേരളത്തില്‍ വന്ന് ധൈര്യമായി ബീഫ് കളിച്ചോളാന്‍ പറഞ്ഞ് സുഡുവിന് ധൈര്യം കൊടുക്കുകയുമാണ് മലയാളികള്‍ ഇപ്പോള്‍..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി