Entertainment

ബെല്ലാ ചൗ പാടി അഹാന, പരാതിയുമായി കാളിദാസ്; കിടിലന്‍ മറുപടി, വിഡിയോ 

ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ബെല്ലാ ചൗ എന്ന ഗാനമാണ് നടി വിഡിയോയില്‍ പാടിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണില്‍ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ബെല്ലാ ചൗ എന്ന ഗാനമാണ് നടി വിഡിയോയില്‍ പാടിയിരിക്കുന്നത്. മണി ഹെയിസ്റ്റ് പുറത്തുവിട്ട പുതിയ ഗാനമാണ് അഹാന ആലപിച്ചിരിക്കുന്നത്. 

വിഡിയോ കണ്ടതും പരാതിയുമായി കാളിദാസ് രംഗത്തെത്തി. അഹാനയുടെ പാട്ടിന്റെ ശ്രുതി ശരിയായില്ലെന്നായിരുന്നു കാളിദാസിന്റെ കണ്ടെത്തല്‍. പരാതിയെത്തിയതും കിടിലന്‍ മറുപടിയുമായി അഹാനയും എത്തി. 'ആണോ, ഓക്കെ ചേട്ടാ.. ഒന്നു കറക്ട് ശ്രുതിയില്‍ പാടി അയക്കാമോ? ഞാന്‍ അതുനോക്കി പഠിച്ചിട്ട് ഒന്നുകൂടി പാടാം', അഹാന മറുപടി കുറിച്ചു. 

യൂട്യൂബില്‍ 11 മില്ല്യണിലധികം ആളുകള്‍ കണ്ട ഗാനമാണ് അഹാന ആലപിച്ചിരിക്കുന്ന ബെല്ലാ ചൗ. മണി ഹെയിസ്റ്റ് പോലുള്ള കണ്ടെന്റുകളുടെ ഭാഗമാകാനുള്ള താത്പര്യവും അഹാന പ്രകടിപ്പിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT