Entertainment

'ബെല്ലാരിദേവൻ' ചികിൽസയിൽ ?; റാണയ്ക്ക് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളെന്ന് റിപ്പോർട്ടുകൾ; എന്തിനും തയ്യാറെന്ന് അമ്മ

സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: ബാഹുബലിയിലെ ബെല്ലാരിദേവനിലൂടെ മലയാളികൾക്ക് സുപരിചിതനാണ് തെലുങ്കു നടൻ റാണ ദ​ഗുബട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെ നടൻ പ്രഭാസിനൊപ്പം റാണയും ഇന്ത്യൻ സിനിമാ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു. എന്നാൽ ഇപ്പോൾ റാണയുടെ ആരോ​ഗ്യ സംബന്ധമായ വാർത്തകളാണ് തെലുങ്കു സിനിമാലോകത്ത് പ്രചരിക്കുന്നത്. 

റാണ വൃക്കരോ​ഗത്തിന് അമേരിക്കയിൽ ചികിൽസയിലാണെന്നാണ് തെലുങ്കുമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റാണയ്ക്ക് അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല. റാണയുടെ ട്വീറ്റുകള്‍ക്ക് ആരാധകരില്‍ ചിലര്‍ രോഗവിവരങ്ങള്‍ തിരക്കുന്നുമുണ്ട്.  

നേരത്തെയും റാണയുടെ ആരോ​ഗ്യം സംബന്ധിച്ച് വാര്‍ത്തകൾ പ്രചരിച്ചിരുന്നു. അന്ന് റാണയുടെ പിതാവ് ഡി സുരേഷ് ബാബു, മകന് കണ്ണുസംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ, മറ്റ് ശാരീരിക പ്രശ്നങ്ങളില്ലെന്നായിരുന്നു പ്രതികരിച്ചത്. സായി പല്ലവി നായികയായ വിരാട പർവം ആണ് റാണയുടേതായി അടുത്ത് റിലീസ് ചെയ്യാനുള്ള തെലുങ്ക് ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT