Entertainment

'ബോളിവുഡില്‍ അവസരമില്ല, ഡാന്‍സ് പഠിപ്പിച്ച് കഴിയുന്നു'; പ്രമുഖ കൊറിയോഗ്രാഫറിന് സഹായവുമായി സല്‍മാന്‍ ഖാന്‍

സരോജ് ഖാനെ കാണാന്‍ എത്തിയ ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഇവര്‍ക്ക് സഹായം വാഗ്ദാനം നല്‍കിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ ചുവടുകള്‍ നിയന്ത്രിച്ചിരുന്നത് സരോജ് ഖാനായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ ബോളിവുഡില്‍ അന്യയാണ്. അവസരങ്ങള്‍ ഇല്ലാതായതോടെ യുവ നടിമാരെ ഡാന്‍സ് പഠിപ്പിച്ച് കഴിഞ്ഞു കൂടുകയാണ് ദേശിയ പുരസ്‌കാര ജേതാവായ കൊറിയോഗ്രാഫര്‍. എന്നാല്‍ ഇത് അറിഞ്ഞ് സരോജ് ഖാനെ കാണാന്‍ എത്തിയ ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഇവര്‍ക്ക് സഹായം വാഗ്ദാനം നല്‍കിയിരിക്കുകയാണ്. 

ഞങ്ങള്‍ കണ്ടപ്പോള്‍ സല്‍മാന്‍ എന്നോട് ചോദിച്ചു ഇപ്പോള്‍ എന്തു ചെയ്യുകയാണെന്ന്. എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ നടിമാരെ ക്ലാസിക് ഡാന്‍സ് പഠിപ്പിക്കുയാണ് എന്ന്  ആത്മാര്‍ത്ഥമായി പറഞ്ഞു. അത് കേട്ട് എന്റെ കൂടെ വര്‍ക് ചെയ്യാം എന്നായിരുന്നു സല്‍മാന്റെ മറുപടി.' സല്‍മാന്റെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും സരോജ് ഖാന്‍ വ്യക്തമാക്കി. 

ഇപ്പോള്‍ പുതിയ പ്രൊജക്റ്റ് ഒന്നുമില്ലെങ്കിലും കങ്കണയുടെ മണികര്‍ണികയിലൂടെ അവര്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കൂടാതെ കലങ്കില്‍ മാധുരി ദീക്ഷിതിന്റെ ഗാനം കൊറിയോഗ്രാഫ് ചെയ്തത് സരോജ് ഖാനാണ്. ദേവ് ദാസിലെ ഡോല്‍  രെയിലൂടെയാണ് സരോജ് ഖാന്‍ ദേശിയ പുരസ്‌കാര് നേടുന്നത്. മൂന്ന് പതിറ്റോണ്ടാളം ബോളിവുഡില്‍ സജീവയായിരുന്നു സരോജ് ഖാന്‍ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം