Entertainment

ബോളിവുഡ് ചിത്രത്തോട് 'നോ' പറഞ്ഞ് കീര്‍ത്തി സുരേഷ്; അജയ് ദേവ്ഗണിന്റെ ഭാര്യാ വേഷം വേണ്ട! 

27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

മിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അജയ് ദേവ്ഗണിന്റെ
നായികയായി നടി കീര്‍ത്തി സൂരേഷ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി. സിനിമയുടെ നിര്‍മാതാവ് ബോണി കപൂറും കീര്‍ത്തിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും കഥാപാത്രത്തെ അപേക്ഷിച്ച് കീര്‍ത്തി വളരെ ചെറുപ്പമാണെന്നതാണ് ഈ പിന്‍മാറ്റത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

അജയ് ദേവ്ഗണിന്റെ ഭാര്യയുടെ വേഷമാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ചായ സെയിദ് അബദുല്‍ റഹീമിന്റെ വേഷത്തിലാണ് അജയ് ചിത്രത്തിലെത്തുന്നത്. എന്നാല്‍ 27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍. 

മഹാനടിയില്‍ സാവിത്രിയുടെ വേഷം ചെയ്ത് 45കാരിയായി പോലും അഭിനയിച്ചതാണ് കീര്‍ത്തി. വീണ്ടും ഇത്തരത്തിലൊരു റോളിലെത്തുന്നത് കീര്‍ത്തി ടൈപ്കാസ്റ്റ് ചെയ്യപ്പെടാന്‍ കാരണമാകുമെന്ന തോന്നലാണ് പുതിയ തീരുമാനത്തിനു പിന്നില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT