Entertainment

ബോളിവുഡ് താരം വിനോദ്ഖന്ന അന്തരിച്ചു

നിര്‍ജലീകരണത്തെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ബ്ലഡ് ക്യാന്‍സറാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം വിനോദ് ഖന്ന(70) അന്തരിച്ചു. നിര്‍ജലീകരണത്തെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ബ്ലഡ് ക്യാന്‍സറാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിനോദ് ഖന്നയുടെ ശോഷിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു ഖന്നയുടെ മകന്‍ രാഹുല്‍ ഖന്ന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്. 

ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും സുന്ദരനായി നടനായി എഴുപതുകളിലും എണ്‍പതുകളിലും വിനോദ് ഖന്ന ആരാധകരുടെ മനം കവര്‍ന്നു. വില്ലനായി അരങ്ങേറിയായിരുന്നു ഖന്ന പിന്നീട് നായകനായി വളര്‍ന്നത്. 

സിനിമാ അഭിനയത്തിനും, നിര്‍മാണത്തിനും പുറമെ രാഷ്ട്രീയത്തിലും വിനോദ് ഖന്ന നിറഞ്ഞുനിന്നിരുന്നു. പഞ്ചാബിലെ ഗുര്‍ദസ്പൂരില്‍ നിന്നും നാല് തവണയാണ് വിനോദ് ഖന്ന എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. 
.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'